തട്ടുപൊളിപ്പന്‍ ഡാന്‍സുമായി വേദിയെ ഇളക്കിമറിച്ച് സ്കൂള്‍ വിദ്യാര്‍ഥി; വീഡിയോ തരംഗമാവുന്നു
Saturday, September 16, 2023 1:20 PM IST
പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു തെളിയിക്കുന്ന ധാരാളം വിദ്യാര്‍ഥികളുണ്ട്. പാട്ടിലും ഡാന്‍സിലും മികച്ചു നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിരവധി ആരാധകരെയും ലഭിക്കുക സ്വഭാവികമാണ്.
അത്തരത്തിലൊരു സ്കൂള്‍ വിദ്യാര്‍ഥിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കാണുന്നവരെയെല്ലാം കൈയ്യിലെടുക്കുന്നതരത്തിലുള്ള പ്രകടനമാണ് പയ്യന് പുറത്തെടുത്തത്.
സ്കൂളിലെ അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയ്ക്കിടെയായിരുന്നു തീപിടിപ്പിക്കുന്ന പ്രകടനവുമായി പയ്യന് അരങ്ങു തകര്‍ത്തത്.
'ബാദല്‍ ബര്‍സാ ബിജുലി' എന്ന നേപ്പാളി ഗാനത്തിനൊപ്പിച്ചായിരുന്നു പയ്യന്റെ ചുവടുകള്‍. ശ്രീജിതാ ഡേ എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ അസാമാന്യ പ്രകടനത്തിന്റെ വീഡിയോ പുറത്തു വന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വീഡിയോ വന്‍തരംഗമായി മാറുകയും ചെയ്തു. ഈ ഇളംപ്രായത്തില്‍ തന്നെ ഇത്ര മനോഹരമായി വേദിയില്‍ നൃത്തം ചെയ്തത് പ്രശംസനീയം തന്നെയെന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്.
നൃത്തരംഗത്തെ ഭാവി വാഗ്ദാനം എന്നാണ് പലരും പയ്യനെ വിശേഷിപ്പിക്കുന്നത്. ഇതിനോടകം 21 ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്.
വിദ്യാര്‍ഥിയുടെ ആത്മവിശ്വാസം അഭിനന്ദനീയമെന്ന് അഭിപ്രായപ്പെട്ട ചിലര്‍ പയ്യനെ ശാസ്ത്രീയമായി നൃത്തം അഭ്യസിപ്പിക്കണമെന്നും പറഞ്ഞു.
അനന്ദ കര്‍ക്കി, പ്രശ്ന ശാക്യ എന്നിവര്‍ ചേര്‍ന്ന് പാടിയ ' ബാദല്‍ ബര്‍സ ബിജുലി' ഇന്റര്‍നെറ്റില്‍ വൻ തരംഗമായ ഗാനമാണ്.