ഹനുമാന്‍ ചാലിസ ചൊല്ലി റിക്കാര്‍ഡിട്ടു; നാലു വയസുകാരന് രാഷ്ട്രപതിഭവനിലേക്ക് ക്ഷണം
വെബ് ഡെസ്ക്
Sunday, September 3, 2023 12:54 PM IST
കൊച്ചുകുട്ടികള്‍ അസാധാരണമായ സര്‍ഗശേഷികൊണ്ട് ആഗോളതലത്തില്‍ ഖ്യാതി നേടി നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അക്കൂട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള അഞ്ചു വയസുകാരന്‍ ഗീതാന്‍ഷ് ഗോയല്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയെന്ന വാര്‍ത്തയാണത്.
മാത്രമല്ല രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുകയും രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചിരിക്കുകയുമാണ്. റിക്കാര്‍ഡ് സമയത്തിനുള്ളില്‍ ഹനുമാന്‍ ചാലിസ പാടിയാണ് ഗീതാന്‍ഷ് ഏവരേയും ഞെട്ടിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്‌സിന്‍റെ പ്രശംസാപത്രം ഗീതാന്‍ഷിന് ലഭിച്ചിരുന്നു.
നാലു വയസും മൂന്ന് മാസവും പ്രായമുള്ളപ്പോഴാണ് ഈ കുരുന്ന് ഏറെ സങ്കീര്‍ണമായ ഹനുമാന്‍ ചാലിസ കുറഞ്ഞ സമയത്തിനുള്ളില്‍ ചൊല്ലിയത്. ഒരു മിനിട്ടും 54 സെക്കന്‍ഡും കൊണ്ട് ഗീതാന്‍ഷ് ഇത് ചൊല്ലി തീര്‍ത്തു.
ഇതിന് വേള്‍ഡ് റിക്കാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാന്‍ഡ് മാസ്റ്റര്‍ ഇന്‍ റിക്കാര്‍ഡ് ബ്രേക്കിംഗ് എന്ന ടൈറ്റിലും ഈ കൊച്ചു മിടുക്കന് ലഭിച്ചിരുന്നു. ഗീതാന്‍ഷിന്‍റെ പിതാവ് വിപിന്‍ ഗോയലാണ് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം ലഭിച്ച വിവരം പങ്കുവെച്ചത്.