കരിക്കില്‍ മലിനജലം ഒഴിച്ചയാള്‍ പിടിയിലായപ്പോള്‍...
Tuesday, June 6, 2023 5:31 PM IST
നമ്മുടെ നിരത്തുകളില്‍ ഏറെ കച്ചവടക്കാരെ കാണാന്‍ കഴിയുമല്ലൊ. മിക്കവരും ജീവിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇത്തരം കച്ചവടങ്ങള്‍ നടത്തുക. പല യാത്രക്കാരും ഇവരില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറുമുണ്ട്.
വഴിയോരങ്ങളില്‍ ഏറ്റവും കാണാറുള്ള കച്ചവടക്കാരാണ് കരിക്ക് വില്ക്കുന്നവര്. എന്നാല്‍ കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ സംഭവിച്ച ഒരു കാര്യം ആളുകളെ ഏറെ ഞെട്ടിച്ചിരുന്നു.
കാരണം സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോയില്‍ ഒരു കരിക്ക് വില്പ്പനക്കാരന് കരിക്കിന് മുകളില്‍ മലിനജലം ഒഴിക്കുന്ന കാഴ്ചയാണുള്ളത്. സമീപത്തെ ഓടയില്‍ നിന്നുമെടുക്കുന്ന വെള്ളമാണ് ഇയാള്‍ കരിക്കിന് മുകളിലേക്ക് ഒഴിക്കുന്നത്.
ഈ കാഴ്ച സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ വലിയ വിവാദമായി. വെെകാതെ ഇയാള്‍ യുപി പോലിസിന്റെ പിടിയിലായി. സമീര്‍(28) എന്നയാളാണ് ഈ കൊടുംചതി ചെയ്തത്. ഇയാള്‍ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലക്കാരനാണ്.
ഇത്തരക്കാര്‍ക്ക് വലിയ ശിക്ഷ നല്‍കണമെന്ന് നെറ്റിസണില്‍ അഭിപ്രായമുയര്‍ന്നു.