ഇവിടെ എല്ലാവരും സന്പന്നരാണ്
Thursday, April 3, 2025 4:30 PM IST
ഗുജറാത്തിലെ ഭുജിലുള്ള ഒരു ചെറിയ ഗ്രാമമാണ് മാധാപൂർ. ഇത് വെറുമൊര ഗ്രാമമല്ല. ഇന്ത്യയിൽ മാത്രമല്ല ഏഷ്യ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും സന്പന്നമായ ഗ്രാമം എന്ന സവിശേഷത കൂടിയുണ്ട് ഈഗ ഗ്രാമത്തിന്.
ഈ ഗ്രാമത്തിൽ വെറും 32,000 ആളുകൾ മാത്രമേയുള്ളൂ. അവരുടെ മൊത്തം നിക്ഷേപം 7,000 കോടി രൂപയിൽ കൂടുതലായിരിക്കും. കണക്കുകൾ കേട്ടിട്ട് അന്പരപ്പ് തോന്നുന്നുണ്ടോ? ഇതിനു പിന്നിലെ കാരണമെന്താണെന്നായിരിക്കും ചിന്തിക്കുന്നത്.
ഗ്രാമത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഏകദേശം 65 ശതമാനം പ്രവാസി ഇന്ത്യക്കാരാണ് (എൻആർഐ), അവർ അവരുടെ മാതൃരാജ്യത്ത് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നതാണ് ഈ സന്പന്നതയ്ക്കു പിന്നിലെ കാരണം.
ഈ പ്രവാസികൾ പ്രധാനമായും അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്.
അവർ നിക്ഷേപിച്ച പണം കൊണ്ട് ഇന്ന് ഗ്രാമത്തിൽ വിശാലമായ റോഡുകൾ, തടാകങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പിഎൻബി എന്നിവയുൾപ്പെടെ പതിനേഴു പ്രധാന ബാങ്കുകൾ മാധാപൂരിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം
മറ്റു പല ബാങ്കുകളും അവിടെ ശാഖകൾ തുറക്കാനുള്ള ശ്രമത്തിലാണ്. ഇതാണ് ഞങ്ങളുടെ സ്വപ്നം റിപ്പോർട്ടുകൾ പ്രകാരം, സംഭാവനയുടെ ഒരു പ്രധാന പങ്ക് ആഫ്രിക്കയിലെ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന എൻആർഐകളിൽ നിന്നാണ് വരുന്നത്.
"മധാപൂർ ഇന്ന് ഈ നിലയിലായിരിക്കുന്നത്, കാരണം ഞങ്ങൾ എവിടെയാണ് തുടങ്ങിയതെന്ന് ഞങ്ങൾ ഒരിക്കലും മറക്കുന്നില്ല,' എന്നതു കൊണ്ടാണെന്നാണ് ഗ്രാമത്തിലുള്ളവർ പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
"ഞങ്ങളുടെ പുരുഷന്മാർ വിദേശത്ത് ഉപജീവനം കണ്ടെത്തുന്നു പക്ഷേ, അവരുടെ ഹൃദയങ്ങൾ ഇവിടെ തന്നെ തുടരുന്നു. അവർ പണം അയയ്ക്കുന്നു, അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി മാത്രമല്ല.ഗ്രാമത്തിലുള്ള എല്ലാവർക്കും സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ ഈ സൗകര്യങ്ങൾ ലഭ്യമാകാൻ.
"ഇതൊരു ഗ്രാമമല്ല. ഇത് ഞങ്ങളുടെ സ്വപ്നമാണ്, ജോലിക്കായി പോയെങ്കിലും ഒരിക്കലും പോകാത്തവരാണ് ഇത് നിർമ്മിച്ചതെന്നാണ് ഗ്രാമീണർ പറയുന്നത്.