ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ​തെ​ന്താ​ണ്? ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി വ​ജ്രം, സ്വ​ർ​ണം, പ്ലാ​റ്റി​നം ഇ​ങ്ങ​നെ പോ​കു​മ​ല്ലേ ഉ​ത്ത​രം. എ​ന്നാ​ൽ ഇ​വ​യെ​യൊ​ക്കെ മ​റി​ക​ട​ക്കു​ന്ന വി​ല​യു​ള്ള ഒ​ന്നു​ണ്ട് ഒ​രു മ​രം. ദൈ​വ​ങ്ങ​ളു​ടെ മ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന കൈനം. കേരളത്തിൽ അ​കി​ൽ, ഊ​ദ് എ​ന്നൊ​ക്കെ അ​റി​യ​പ്പെ​ടു​ന്ന മ​ര​മാ​ണി​ത്. അഗർ വുഡ് വിഭാഗത്തിൽപ്പെടുന്നതാണീ മരം.

ഈ ​മ​ര​ത്തി​ന് സു​ഗ​ന്ധ​ദ്ര​വ്യ വി​പ​ണി​യി​ലാ​ണ് ഏ​റെ ഡി​മാ​ൻ​ഡ്. ഇ​തി​ന്‍റെ സു​ഗ​ന്ധം ത​ന്നെ​യാ​ണി​തി​നു കാ​ര​ണം. തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ, ഇ​ന്ത്യ, ചൈ​ന, മി​ഡി​ൽ ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത് കാ​ണ​പ്പെ​ടു​ന്ന​ത്.
കൈനം എന്ന വിഭാത്തിനാണ് ഏറെ സുഗന്ധമുള്ളത്. മാത്രവുമല്ല ലഭ്യമാകാൻ ഏറെ പ്രയാസമുള്ളതും ഈ ഇനമാണ്. അതാണ് ഈ മരത്തെ ഇത്രയധികം മൂല്യമുള്ളതാക്കുന്നത്.

വെ​റും 10 ഗ്രാം ​കൈ​നാ​മി​ന് 85.63 ല​ക്ഷം രൂ​പ (ഏ​ക​ദേ​ശം $103,000) വി​ല ല​ഭി​ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നെങ്ങനെ ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ പ്ര​കൃ​തി​ദ​ത്ത വ​സ്തു​ ആകാതിരിക്കുമല്ലേ. ഏ​ക​ദേ​ശം 1 കി​ലോ സ്വ​ർ​ണ്ണ​ത്തി​ന് തു​ല്യ​മാ​യ വി​ലയാണിത്. ഏകദേശം 600 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൈ​നാ​മി​ന്‍റെ 16 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഒ​രു ക​ഷ​ണം 171 കോ​ടി രൂ​പ​യ്ക്ക് (20.5 മി​ല്യ​ൺ ഡോ​ള​ർ) വി​റ്റ​ഴി​ച്ച​തി​ലൂ​ടെ, ഈ ​അ​സാ​ധാ​ര​ണ പ്ര​കൃ​തി​ദ​ത്ത വ​സ്തു​വിന്‍റെ അപൂർവ്വതയും ആഢംബരവും വീണ്ടും വീണ്ടും അടിവരയിടുകയാണ്.



ഈ മരത്തിന് ഇത്രയേറെ വില ഉയരാന്‍ കാരണം അതിന്‍റെ പ്രത്യേകത തന്നെയാണ്. ഒരു പ്രത്യേക തരം പൂപ്പല്‍ ബാധയ്ക്കുന്പോഴാണ് മരം സ്വഭാവികമായി ഇരുണ്ടതും സുഗന്ധമുള്ളതുമായ ഒരു റെസിന്‍ ഉത്പാദിപ്പിക്കുന്നത്.
ഇത് മരത്തെ അസാധാരണമായ സുഗന്ധമുള്ളതാക്കി തീർക്കും. ഇത് പെട്ടന്നു സംഭവിക്കുന്ന ഒന്നല്ല. ഏറെ വർഷങ്ങളെടുത്ത് ചെയ്യുന്ന പ്രക്രിയയാണ്. മരത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും റെസിൻ വരില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മരത്തിന്‍റെ ഒരു വശത്ത് നിന്ന് മാത്രമേ ഈ റെസിന്‍ ഉത്പാദിപ്പിക്കുകയുള്ളു.

ഗൾഫ് നാടുകളിലാണ് മരത്തിന് ആവശ്യക്കാർ കൂടുതൽ. അവിടെ വീടുകളിൽ അതിഥികൾ വരുന്പോൾ അവരെ സ്വീകരിക്കാൻ ഈ മരത്തിന്‍റെ ചെറിയ കഷ്ണം പുകയ്ക്കാറുണ്ട്. കാരണം ഇതിന്‍റെ സുഗന്ധം അത്രയ്ക്ക് ആസ്വാദ്യകരമാണ്.