ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ പെ​ൻ​ഷ​ൻ പ്രാ​യ​മാ​ണ് കേ​ര​ള​ത്തി​ലേ​ത്. ഇ​ത് അ​ൽ​പ്പ​മെ​ങ്കി​ലും ഉ​യ​ർ​ത്തി അ​റു​പ​താ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ് ഇ​നി​യും വൈ​കി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. യു​വാ​ക്ക​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണു പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ള്ള ഒ​രു കാ​ര​ണം.

ഒ​രു വ​ർ​ഷ​ത്തി​ൽ ശ​രാ​ശ​രി ഇ​രു​പ​തി​നാ​യി​രം ആ​ളു​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ജോ​ലി പു​തി​യ​താ​യി കി​ട്ടു​ന്ന​തെ​ന്നാ​ണ് വാ​യി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ൽ ശ​രാ​ശ​രി അ​ഞ്ചു ല​ക്ഷം മ​ല​യാ​ളി​ക​ളാ​ണ് തൊ​ഴി​ൽ ക​മ്പോ​ള​ത്തി​ൽ എ​ത്തു​ന്ന​ത്. അ​പ്പോ​ൾ ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ളി​ൽ അ​ഞ്ചു ശ​ത​മാ​ന​ത്തി​നു​പോ​ലും സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ക്കു​ന്നി​ല്ല. പെ​ൻ​ഷ​ൻ പ്രാ​യം കൂ​ട്ടു​ന്ന​തും കു​റ​യ്ക്കു​ന്ന​തു​മൊ​ന്നും ബ​ഹു​ഭൂ​രി​പ​ക്ഷം യു​വ​ജ​ന​ങ്ങ​ളു​ടെ​യും തൊ​ഴി​ല​വ​സ​ര​ത്തെ ബാ​ധി​ക്കു​ന്നി​ല്ല.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്രാ​യം കൂ​ടും​തോ​റും ശ​മ്പ​ള​വും അ​ല​വ​ൻ​സും വ​ർ​ധി​ച്ച് വ​ലി​യൊ​രു തു​ക ആ​വു​ക​യും അ​തേ​സ​മ​യം പ്രാ​യ​മ​നു​സ​രി​ച്ച് അ​വ​രു​ടെ പ്രൊ​ഡ​ക്ടി​വി​റ്റി​യി​ൽ വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ പ്രാ​യ​മു​ള്ള​വ​രെ റി​ട്ട​യ​ർ ചെ​യ്യി​ച്ച​തി​നു​ശേ​ഷം പു​തി​യ ആ​ളു​ക​ളെ എ​ടു​ത്താ​ൽ, പെ​ൻ​ഷ​ൻ കൂ​ട്ടി​യാ​ൽ പോ​ലും മൊ​ത്തം ലാ​ഭ​മാ​കു​മെ​ന്ന മ​റ്റൊ​രു വാ​ദ​വും കേ​ട്ടി​ട്ടു​ണ്ട്.


ഇ​തി​ല​ൽ​പം മെ​റി​റ്റ് ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നു. പ്ര​ത്യേ​കി​ച്ചും ന​മ്മു​ടെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​നം എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ളി​ലെ​യും കോ​ള​ജി​ലെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക​രാ​യ​തി​നാ​ൽ. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശ​രി​യാ​യ മാ​ർ​ഗം പെ​ൻ​ഷ​ൻ പ്രാ​യം നി​ല​നി​ർ​ത്തു​ന്ന​ത​ല്ല.

പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​മ​ച്ചെ​ല​വു​ക​ൾ കൂ​ടു​ക​യും വ​രു​മാ​നം ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നേ​രി​ടു​മ​ല്ലോ. ല​ഭ്യ​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും മാ​നു​ഷി​ക​ശേ​ഷി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കി ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​രി​ന്‍റെ സാ​ല​റി ബി​ൽ നി​യ​ന്ത്ര​ണ​ത്തി​ൽ എ​ത്തി​ക്കേ​ണ്ട​തു​ണ്ട്.

പ്രാ​യ​മാ​കു​ന്ന ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ പെ​ൻ​ഷ​ൻ പ്രാ​യം കൂ​ട്ടി​ക്കൊ​ണ്ടു​വ​രേ​ണ്ട ആ​വ​ശ്യ​വു​മു​ണ്ട്. ഇ​തൊ​ന്നും എ​ളു​പ്പ​മു​ള്ള തീ​രു​മാ​ന​ങ്ങ​ള​ല്ല. പ​ക്ഷേ, ഇ​ന്ന് അ​ല്പം ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ലും തീ​രു​മാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ എ​ടു​ക്കു​ന്ന​താ​ണ് നാ​ളെ ഇ​തി​ലും വ​ലി​യ കു​ഴ​പ്പ​ത്തി​ലാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത്.