ആഴ്ചയില്‍ 30 മണിക്കൂര്‍ ജോലി ചെയ്യുകയും പ്രതിവര്‍ഷം കോടികള്‍ സമ്പാദിക്കുകയും ചെയ്യുന്ന "ജീവിതാസ്വാദകന്'
Thursday, November 21, 2024 2:36 PM IST
ജീവിതം നൈംഷികമാണല്ലൊ. ഓരോ നിമിഷവും ആനന്ദകരമായി കൊണ്ടാടണമെന്നാണ് പറയാറ്. എന്നാല്‍ സാഹചര്യങ്ങള്‍ നിമിത്തം പലര്‍ക്കും അതിന് കഴിയാറില്ല. ചിലര്‍ക്ക് ദാരിദ്ര്യം ആണ് പ്രശ്നം. മറ്റു ചിലര്‍ക്ക് തിരക്കുകള്‍ നിമിത്തമുള്ള സമയമില്ലായ്മ.
എന്നാല്‍ 24 വയസ് മാത്രമുള്ള ഒരു സംഭരംഭകന് ഇതിനൊക്കെ ഒരു ചൂണ്ടിക്കാട്ടലാണ്. സ്റ്റീവന്‍ ഗുവോ എന്ന സംരംഭകനാണ് ഈ വ്യക്തി. ഇദ്ദേഹം തന്റെ സാമൂഹിക ജീവിതവും സാഹസിക കായിക വിനോദങ്ങളും ആസ്വദിച്ചുകൊണ്ടാണ് ഈ പണം സമ്പാദിക്കുന്നത്. അതായത് ബിസിനസില്‍ മുഴുകി പോകില്ല. പകരം യാത്രകളും മറ്റും ചെയ്യും.
ഒന്നിലധികം ഇ-കൊമേഴ്സ് ബിസിനസുകള്‍ ഗുവോയ്ക്ക് സ്വന്തമായുണ്ട്. അത് നടപ്പുവര്‍ഷം 1.7 മില്യണ്‍ ഡോളര്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തിന്റെ വിജയഗാഥ ലോകമെമ്പാടുമുള്ള നിരവധി ജോലി ചെയ്യുന്ന പ്രഫഷണലുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
തന്റെ 12-ാം വയസില്‍ അവധിക്കാലത്ത് വിനോദത്തിനായി ഒരു മൈന്‍ക്രാഫ്റ്റ് സെര്‍വര്‍ നിര്‍മിക്കുകയുണ്ടായി. ഇതായിരുന്നു ആദ്യ സംരംഭം. ആപ്പ് വഴിയുള്ള വാങ്ങലുകളില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ശ്രമം അദ്ദേഹത്തിന് 10,000 ഡോളര്‍ നേടിക്കൊടുത്തു.
ആ ലാഭത്തില്‍ നിന്നും അദ്ദേഹം ഒരു ഗെയിം ഡെവലപ്മെന്റ് കമ്പനി ആരംഭിച്ചു. എന്നാല്‍ അത് വലിയ നഷ്ടമാണ് സമ്മാനിച്ചത്. ഗുവോയ്ക്ക് തന്റെ മുഴുവന്‍ പണവും നഷ്ടമായി. എന്നിരുന്നാലും, ഏത് ബിസിനസിലും മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കി. പരാജയത്തെ ഭയന്ന് സമയം പാഴാക്കില്ലെന്ന് ഗുവോ പറഞ്ഞു. അദ്ദേഹം എണ്ണമറ്റ ഓണ്‍ലൈന്‍ ബിസിനസുകള്‍ ആരംഭിച്ചു. അവയില്‍ പലതും പരാജയപ്പെട്ടു.
പ്രാരംഭ ബിസിനസുകളിലൊന്നില്, അദ്ദേഹം ഹൈസ്കൂളില്‍ ഫിഡ്ജറ്റ് സ്പിന്നര്‍ വിറ്റു. യൂട്യൂബര്‍മാരുടെയും മറ്റും സഹായം ഇഅക്കാര്യത്തിൽ അദ്ദേഹം കണ്ടെത്തി. എന്തായാലും വിവിധ വ്യാപരങ്ങള്ക്കിടയില് നിന്നും അദ്ദേഹം ഒടുവില്‍ വിജയത്തെ കണ്ടെടുത്തു.
ഗുവോയുടെ അഭിപ്രായത്തില്‍, ലാഭകരമായ ഒരു മികച്ച ബിസിനസ് സൃഷ്ടിക്കുന്നതിന്റെ രഹസ്യം, രണ്ട് വികാരാധീനരായ പ്രേക്ഷകരെ തിരിച്ചറിഞ്ഞ് അവരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞു.
ഗുവോ ബാങ്കില്‍15,000 ഡോളർ ലാഭിക്കുകയും ഇന്‍ഡെക്സ് ഫണ്ടുകള്‍ പോലെയുള്ള വിശാലമായ നിക്ഷേപങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ബിസിനസുകള്‍ക്കിടയില്‍ യാത്രകള്‍ തുടര്‍ന്ന് ജീവിതം ആനന്ദകരമായി നയിക്കുകയാണ് ഈ ചെറുപ്പക്കാരന്.