ഒ​ന്നി​ച്ചി​രി​ക്കു​മ്പോ​ള്‍ ക​ല​ഹം ഉ​ണ്ടാ​വു​ക​യും ത​ത്ഫ​ല​മാ​യി വേ​ര്‍​പി​രി​യു​ക​യും ചെ​യ്യു​ന്ന എ​ത്ര​യെ​ത്ര ആ​ളു​ക​ളെ നാം ​ക​ണ്ടി​രി​ക്കു​ന്നു. ഇ​വ​രി​ല്‍ പ​ല​രും അ​ക​ന്നി​രി​ക്കു​മ്പോ​ഴാ​ണ് പ​ര​സ്പ​ര​മു​ള്ള സ്‌​നേ​ഹ​ത്തി​ന്‍റെ ആ​ഴം അ​റി​യു​ക. ശേ​ഷം ഒ​ന്നി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും സാ​ഹ​ച​ര്യ​വും ആ​ളു​ക​ളു​മൊ​ക്കെ സ​മ്മ​തി​ക്കാ​തെ വ​രും.

ഇ​പ്പോ​ഴി​താ വേ​ര്‍​പി​രി​ഞ്ഞ ഭാ​ര്യ​യു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കാ​ന്‍ 100 ദി​വ​സ​ത്തി​ല​ധി​കം 4,400 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ച്ച ഒ​രു ചൈ​നാ​ക്കാ​ര​ന്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​നേ​ടു​ന്നു. ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ ലി​യാ​ന്‍​യു​ങ്കാം​ഗി​ല്‍ നി​ന്നു​ള്ള ഷൗ ​ആ​ണ് ഈ ​ഭ​ര്‍​ത്താ​വ്.

ഈ 40 ​കാ​ര​ന്‍ ത​ന്‍റെ ഭാ​ര്യ ലി​യു​മാ​യി ര​ണ്ടു​വ​ര്‍​ഷ​മാ​യി പി​ണ​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​നു​ര​ഞ്ജ​ന​ത്തി​നു​ള്ള ആ​ഗ്ര​ഹ​ത്താ​ല്‍ ഇ​ദ്ദേ​ഹം ജൂ​ലൈ 28 ന് ​നാ​ന്‍​ജിം​ഗി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ടു. തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ലേ​ക്ക് 100 ദി​വ​സ​ങ്ങ​ളി​ലാ​യി 4,400 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്തു.

2007-ല്‍ ​ആ​ണ് ഷൗ​വും ലി​യും വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ല്‍ അ​വ​ര്‍​ക്കി​ട​യി​ല്‍ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കു​ക​യും 2013ല്‍ ​അ​വ​ര്‍ വേ​ര്‍​പി​രി​യു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​വ​രു​ടെ ബ​ന്ധം മെ​ച്ച​പ്പെ​ട്ടു. അ​വ​ര്‍ വീ​ണ്ടും വി​വാ​ഹി​ത​രാ​യി. ഇ​രു​വ​ര്‍​ക്കും ഒ​രു മ​ക​നും മ​ക​ളും ജ​നി​ച്ചു.

പ​ക്ഷെ പി​ന്നെ​യും ഇ​വ​ര്‍​ക്കി​ട​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കു​ക​യു​ണ്ടാ​യി. അ​തോ​ടെ വീ​ണ്ടും വി​വാ​ഹ​മോ​ച​നം നേ​ടു​ക​യു​ണ്ടാ​യി. ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഗു​രു​ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നെ​ന്ന് ഷൗ ​പ​റ​യു​ന്നു. ര​ണ്ടു​പേ​ര്‍​ക്കും ഈ​ഗോ പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്ന​ത്രെ.

പ​തി​വു​പോ​ലെ മാ​റി നി​ന്ന​പ്പോ​ള്‍ ഇ​രു​വ​ര്‍​ക്കും ത​ങ്ങ​ള്‍ പ​ര​സ്പ​രം ആ​ഴ​ത്തി​ല്‍ സ്‌​നേ​ഹി​ച്ചി​രു​ന്ന​താ​യി മ​ന​സി​ലാ​യി. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍​പ​തി​യെ സം​ഭാ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ണ്ടും ലി​യെ ജീ​വി​ത​സ​ഖി​യാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഷൗ ​പ​റ​ഞ്ഞു.

താ​ന്‍ ലാ​സ​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും അ​വി​ടേ​ക്ക് ബൈ​ക്കി​ലെ​ത്തി​യാ​ല്‍ ആ​ലോ​ചി​ക്കാ​മെ​ന്ന് ലി ​ത​മാ​ശ​യാ​യി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​ത് കാ​ര്യ​മാ​യി എ​ടു​ത്ത ഷൗ ​യാ​ത്ര​യ്ക്കാ​യി സൈ​ക്കി​ളാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത്.

അ​ങ്ങ​നെ അ​ദ്ദേ​ഹം ആ ​യാ​ത്ര ആ​രം​ഭി​ച്ചു. 4,400 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര​യ്ക്കി​ടെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൃ​ഢ​നി​ശ്ച​യ​ത്തെ പ​രീ​ക്ഷി​ക്കു​ന്ന ര​ണ്ട് പ്ര​ധാ​ന സം​ഭ​വ​ങ്ങ​ള്‍ അ​ദ്ദേ​ഹം നേ​രി​ട്ടു. ആ​ദ്യ​ത്തേ​ത് അ​ന്‍​ഹു​യി പ്ര​വി​ശ്യ​യി​ല്‍ സം​ഭ​വി​ച്ചു. അ​വി​ടെ അ​ദ്ദേ​ഹ​ത്തി​ന് ഹീ​റ്റ് സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.


ര​ണ്ടാ​മ​ത്തേ​ത് ഹു​ബെ​യ് പ​വി​ശ്യ​യി​ലെ യി​ച്ചാം​ഗി​ല്‍ സം​ഭ​വി​ച്ചു, അ​വി​ടെ ചൂ​ടും നി​ര്‍​ജ്ജ​ലീ​ക​ര​ണ​വും കാ​ര​ണം റോ​ഡി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി. ഈ ​സം​ഭ​വം ലി​യു​ടെ ഹൃ​ദ​യ​ത്തെ സ്പ​ര്‍​ശി​ച്ചു. അ​വ​ര്‍ നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തു​നി​ന്നും ഓ​ടി​യെ​ത്തി.

ഷൗ​വിന്‍റെ സ്‌​നേ​ഹം ത​നി​ക്ക് മ​ന​സി​ലാ​യെ​ന്നും ഒ​ന്നി​ക്കാ​നാ​യി അ​ദ്ദേ​ഹ​ത്തിന്‍റെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നും അവ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഷൗ ​അ​തി​ന് ത​യാ​റാ​യി​ല്ല ത​ന്‍റെ യാ​ത്രാ​ല​ക്ഷ്യം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു.

അ​തോ​ടെ ലി​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം യാ​ത്ര ചെ​യ്യാ​ന്‍ തു​ട​ങ്ങി. യാ​ത്രാ​മ​ധ്യേ, ലാ​സ​യി​ല്‍ നി​ന്ന് 400 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള നൈ​ന്‍​ചി​യി​ല്‍ ലി​യ്ക്ക് ആ​ള്‍​ട്ടി​റ്റി​യൂ​ഡ് അ​സു​ഖം നേ​രി​ടേ​ണ്ടി​വ​ന്നു. ഈ ​സ​മ​യം ഷൗ ​ലി​യെ പ​രി​ച​രി​ച്ചു. എ​ന്താ​യാ​ലും ഒ​ക്ടോ​ബ​ര്‍ 28-ന് ​അ​വ​ര്‍ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ര്‍​ന്നു. ശേ​ഷം ഒ​രു ചെ​റി​യ അ​നു​ര​ഞ്ജ​ന ച​ട​ങ്ങ് ന​ട​ത്തു​ക​യും ത​ങ്ങ​ളു​ടെ പു​നഃ​സം​ഗ​മം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ല്‍, ഷൗ ​നേ​പ്പാ​ളി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും ത​ന്‍റെ അ​ടു​ത്ത സൈ​ക്ലിം​ഗ് യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ്. അതേ​സ​മ​യം, ലി ​ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ദ​മ്പ​തി​ക​ളു​ടെ ക​ഥ​യ്ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​മ്മി​ശ്ര പ്ര​തി​ക​ര​ണമാണുണ്ടായത്. ദ​മ്പ​തി​ക​ള്‍​ക്ക് വി​വാ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും കു​ട്ടി​ക​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും ഇ​ല്ലെ​ന്ന് പ​ല​രും വി​മ​ര്‍​ശി​ച്ചു. "ആ​രാ​ണ് അ​വ​രു​ടെ യാ​ത്ര​യി​ല്‍ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്? അ​വ​ര്‍​ക്ക് സ്‌​കൂ​ളി​ല്‍ പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലേ?' എ​ന്നാ​ണൊരു നെ​റ്റി​സ​ണ്‍ ചോ​ദി​ച്ച​ത്.

"ഇ​ത് സ്പ​ര്‍​ശി​ക്കു​ന്ന​താ​യി തോ​ന്നി​യേ​ക്കാം, എ​ന്നാ​ല്‍ കാ​ത​ലാ​യ പ്ര​ശ്‌​നം ര​ണ്ടും വ​ള​രെ ധാ​ര്‍​ഷ്ട്യ​മു​ള്ള​വ​രാ​ണ് എ​ന്ന​താ​ണ്. അ​വ​രു​ടെ വ്യ​ക്തി​ത്വം മാ​റാ​ന്‍ സാ​ധ്യ​ത​യി​ല്ല. അ​വ​ര്‍ 4,000 കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര ചെ​യ്താ​ലും, പ​ര​സ്പ​രം സ്നേ​ഹം നി​ല​നി​ല്‍​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല'- ഒ​രു ഓ​ണ്‍​ലൈ​ന്‍ ക​മ​ന്‍ററേ​റ്റ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

"പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ്, ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ പൂ​ര്‍​ണ​മാ​യും പി​ന്തു​ട​ര്‍​ന്നു. എ​ന്നാ​ല്‍ അ​വ​ള്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ശേ​ഷം, ആ​ദ്യം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ നേ​പ്പാ​ളി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും സൈ​ക്കി​ള്‍ ച​വി​ട്ടാ​ന്‍ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. ഇ​താ​ണോ സ്നേഹം?' എ​ന്നാ​ണ് മൂ​ന്നാ​മ​ന്‍ ഉ​യ​ര്‍​ത്തി​യ ചോ​ദ്യം.