മ​ല​ക​ള്‍​ക്കും പു​ഴ​ക​ള്‍​ക്കും ഇ​ട​യി​ലൂ​ടെ​യും മു​ക​ളി​ലൂ​ടെ​യും ഒ​ക്കെ സു​ദീ​ര്‍​ഘ​മാ​യി സ​ഞ്ച​രി​ച്ചാ​ണ​ല്ലൊ ഓ​രോ തീ​വ​ണ്ടി​യും അ​തി​ന്‍റെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. ഇ​വ ക​ട​ന്നു​പോ​കു​ന്ന പാ​ത​യും പാ​ല​ങ്ങ​ളു​മൊ​ക്കെ കാ​ണു​വാ​ന്‍ ഭം​ഗി​യു​ള്ള​താ​ണെ​ങ്കി​ലും അ​വ​യു​ടെ നി​ര്‍​മാ​ണം ആ​യാ​സ​ക​ര​മാ​യ ഒ​രു പ്ര​ക്രി​യ​യാ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റെ​യി​ല്‍​വേ പാ​ലം ഏ​താ​ണെ​ന്ന് നി​ങ്ങ​ള്‍​ക്ക​റി​യാ​മൊ? അ​ത് ന​മ്മു​ടെ രാ​ജ്യ​ത്താ​ണു​ള്ള​ത്. ജ​മ്മു കാ​ഷ്മീ​രി​ലെ റി​യാ​സി ജി​ല്ല​യി​ലാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റെ​യി​ല്‍​വേ പാ​ല​മാ​യ ചെ​നാ​ബ് റെ​യി​ല്‍​വേ പാ​ലം ഉ​ള്ള​ത്.

1.3 കി​ലോ​മീ​റ്റ​റി​ല​ധി​കം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പാ​ലം കാ​ഷ്മീ​ര്‍ റെ​യി​ല്‍​വേ പ​ദ്ധ​തി​യു​ടെ ഉ​ധം​പൂ​ര്‍-​ശ്രീ​ന​ഗ​ര്‍-​ബാ​രാ​മു​ള്ള സെ​ക്ഷ​ന്‍റെ ഭാ​ഗ​മാ​യ ക​ത്ര മു​ത​ല്‍ ബ​നി​ഹാ​ല്‍ വ​രെ​യു​ള്ള 111 കി​ലോ​മീ​റ്റ​ര്‍ പാ​ത​യി​ലെ സു​പ്ര​ധാ​ന ക​ണ്ണി​യാ​ണ്.

1,486 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ഈ ​പാ​ലം പാ​രീ​സി​ലെ ഈ​ഫ​ല്‍ ട​വ​റി​നേ​ക്കാ​ള്‍ 35 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണു​ള്ള​ത്. മാത്രമ​ല്ല ഈ ​പാ​ലം 40 കി​ലോ​ഗ്രാം വ​രെ ടി​എ​ന്‍​ടി സ്‌​ഫോ​ട​ന​ത്തെ​യും റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ എട്ട് തീ​വ്ര​ത​യു​ള്ള ഭൂ​ക​മ്പ​ത്തെ​യും നേ​രി​ടാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ്.


എ​ഞ്ചി​നീ​യ​റിം​ഗ് വി​സ്മ​യ​മാ​യ ചെ​നാ​ബ് പാ​ലം, മ​ണി​ക്കൂ​റി​ല്‍ 260 കി.​മീ വ​രെ വേ​ഗ​ത​യു​ള്ള കാ​റ്റി​നെ അ​തി​ജീ​വി​ക്കും. 120 വ​ര്‍​ഷം ആ​യു​സാ​ണ് വി​ദ​ഗ്ധ​ര്‍ ഇ​തി​ന് പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

2002-ല്‍ ​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും 2008-09-ല്‍ ​ഈ പ്ര​ദേ​ശ​ത്ത് തീവ്രമായി കാ​റ്റ് വീ​ശിയ​തി​നാ​ല്‍ റെ​യി​ല്‍ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​ര്‍​ത്തി​വ​ച്ചു. പ​ദ്ധ​തി 2024-ല്‍ ​പൂ​ര്‍​ത്തീ​ക​രി​ച്ചു. ഈ ​വ​ര്‍​ഷം ജൂ​ണ്‍ 20-ന് ​ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ചെ​നാ​ബ് പാ​ല​ത്തി​ല്‍ എ​ട്ട് കോ​ച്ചു​ക​ളു​ള്ള മെ​മു ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു...