പ്ര​ണ​യി​താ​ക്ക​ള്‍ ത​മ്മി​ല്‍ ദി​ന​വും ക​ണ്ടു​മു​ട്ടു​ന്ന​ത് സാ​ധാ​ര​ണ കാ​ര്യ​മാ​ണ​ല്ലൊ. സാ​ഹ​ച​ര്യം പ​ന്തി​യ​ല്ലെ​ങ്കി​ല്‍ ചി​ല​ര്‍ വ​ല്ല​പ്പോ​ഴും ത​മ്മി​ല്‍ കാ​ണും. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്ള​തി​നാ​ല്‍ പ​ല​രും നേ​രി​ട്ടു​ള്ള കാ​ഴ്ച​ക​ള്‍ കു​റ​യ്ക്കും.

എ​ന്നാ​ല്‍ ചൈ​ന​യി​ലു​ള്ള ഒ​രു യു​വാ​വി​ന്‍റെ പ്ര​ണ​യ യാ​ത്ര​ക​ള്‍ നെ​റ്റി​സ​ണ്‍​സി​നെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ര​ണം പ​ഠ​ന​ത്തി​നും പ്ര​ണ​യ​ത്തി​നും ഇ​ട​യി​ല്‍ അ​ന​വധി യാ​ത്ര​ക​ളാ​ണ് ഇ​ദ്ദേ​ഹം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പ​റ​ഞ്ഞു​വ​രു​ന്ന​ത് 28 കാ​ര​നാ​യ സു ​ഗു​വാം​ഗ്ലി​യു​ടെ കാ​ര്യ​മാ​ണ്. ഈ ​ചൈ​നാ​ക്കാ​ര​ന്‍ ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ലെ ആ​ര്‍​എം​ഐ​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ്. അ​ദ്ദേ​ഹം ആ​ര്‍​ട്സ് മാ​നേ​ജ്മെന്‍റി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍വ​രെ ആ​ഴ്ച​യി​ല്‍ ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ​മ​യം ഗു​വാം​ഗ്ലി​യു​ടെ കാ​മു​കി പ​ഠ​നം ക​ഴി​ഞ്ഞ് നാ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. കാ​മു​കി​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കാ​ന്‍ ഇ​ദ്ദേ​ഹം ഒ​രു​വ​ഴി ക​ണ്ടെ​ത്തി. ഓ​ഗ​സ്റ്റ് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ ഇ​ദ്ദേ​ഹം ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ യാ​ത്ര ചെ​യ്തു.


അ​താ​യ​ത് ഒ​രു ദി​വ​സം രാ​വി​ലെ ഏ​ഴി​ന് ചൈ​ന​യി​ലെ ദെ​ഷൗ​വി​ല്‍ നി​ന്നും ഇ​ദ്ദേ​ഹം യാ​ത്ര തി​രി​ക്കും. വി​മാ​നം പി​ടി​ക്കാ​ന്‍ ജി​നാ​നി​ലേ​ക്ക് പോ​കും. അ​ങ്ങ​നെ മെ​ല്‍​ബ​ണി​ല്‍ എ​ത്തും. പി​റ്റേ​ന്ന് ക്ലാ​സ് അ​റ്റ​ന്‍​ഡ് ചെ​യ്യും. മൂ​ന്നാം​ദി​വ​സം നാ​ട്ടി​ലേ​ക്ക് വി​മാ​ന​ത്തി​ല്‍ മ​ട​ങ്ങും.

ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​തി​വാ​ര ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഈ ​യു​വാ​വ് 11 ആ​ഴ്ച യാ​ത്ര ന​ട​ത്തി​യ​ത്രെ. അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ആ​യ​തി​നാ​ല്‍ താ​ന്‍ ക്ലാ​സ് ക​ള​യാ​ന്‍ ആ​ഗ്ര​ഹി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. എ​ന്നാ​ല്‍ കു​റേ നാ​ളി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തി​യ കാ​മു​കി​യെ കാ​ണാ​തി​രി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും അു​ദ്ദ​ഹം പ​റ​ഞ്ഞു. അ​തി​നാ​ലാ​ണ​ത്രെ ഇ​ത്ത​ര​ത്തി​ല്‍ യാ​ത്ര തി​രി​ച്ച​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യേ​ക്കാ​ള്‍ സ്‌​നേ​ഹ​ത്തെ മ​തി​ച്ച ആ ​കാ​മു​ക​നെ പ​ല​രും വാ​ഴ്ത്തി. എ​ന്നാ​ല്‍ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ എ​ന്നും ഇ​ത്ത​ര​ത്തി​ല്‍ കാ​ണ​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന് മ​റ്റ് ചി​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.