"എല്ലാ രാശിചിഹ്നങ്ങളെയും പ്രതിനിധീകരിക്കണം'; മക്കളുടെ എണ്ണം 12 ആക്കാന്‍ ഈ ദമ്പതികള്‍
Tuesday, November 19, 2024 2:37 PM IST
"നാം ഒന്ന് നമുക്കൊന്ന്' എന്ന വാചകമൊക്കെ കേള്‍ക്കാത്തവര്‍ ചുരുക്കമാണല്ലൊ. പ്രത്യേകിച്ച് ഇന്ത്യ, ചൈനാ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വാചകങ്ങള്‍ ധാരാളം കേള്‍ക്കാം. കാരണം അത്രമാത്രം ജനസംഖ്യാ പ്രശ്നം ഈ രണ്ട് രാജ്യങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.
ചൈനയില്‍ ജനസംഖ്യ കുറയ്ക്കാന്‍ ഒരു കുട്ടി എന്ന ആശയം കൊണ്ടുവന്നിരുന്നു. തത്ഫലമായി പില്ക്കാലത്ത് നിരവധി സ്കൂളുകള്‍ പൂേട്ടണ്ടിയും വന്നു. ഇപ്പോഴിതാ മക്കള്‍ എല്ലാ രാശിചിഹ്നങ്ങളെയും പ്രതിനിധീകരിക്കണമെന്ന് ആഗ്രഹിക്കുന്ന ചൈനീസ് മാതാപിതാക്കള്‍ വാര്‍ത്തയില്‍ ഇടംനേടുന്നു.
ഷാവോ വാന്ലോംഗ് എന്നയാളും ഭാര്യ ടിയാന് ഡോംഗ്സിയയുമാണ് ഈ മാതാപിതാക്കള്‍. രാശിചിഹ്നങ്ങള്ക്കായി തങ്ങള്‍ക്ക് 12 മക്കള്‍ വേണമെന്നാണ് ഇവരുടെ കണക്ക്. നിലവില്‍ ഒമ്പത് മക്കള്‍ ഇവര്‍ക്കുണ്ട്. എന്നാല്‍ അതില്‍ ഒരു ഇരട്ടകളുമുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടിയാന് ഡോംസിയ തന്റെ ഭര്‍ത്താവ് ഷാവോ വാന്ലോംഗിനെ 2008-ല്‍ കണ്ടുമുട്ടി. രണ്ടുവര്‍ഷത്തെ ഡേറ്റിംഗിന് ശേഷം 2010-ലാണ് ഇരുവരും വിവാഹിതരായത്. ക്രമേണ, അവര്‍ക്ക് ഇരട്ട ആണ്മക്കള് ഉള്‍പ്പെടെ ഒമ്പത് കുട്ടികളുണ്ടായി. ദമ്പതികളുടെ ഇളയ മകന് 2022-ല്‍ ജനിച്ചു.
മക്കളില്‍ രണ്ടുപേര്‍ ഒരേ രാശിയിലുള്ളവരാണ്. ബാക്കിയുള്ള ഏഴുപേര്‍ വ്യത്യസ്ത രാശിക്കാരാണ്. അതിനാല്‍ നാലുകുട്ടികള്‍ക്ക് കൂടി ജന്മം നല്കാന് ഇവര്‍ ആഗ്രഹിക്കുന്നു. പക്ഷെ നിലവില്‍ ഈ അമ്മയുടെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ല. കുറച്ചുകാലം ഇടവേള എടുത്തശേഷം പ്രസവിക്കാം എന്നാണ് ഡോംസിയയുടെ തീരുമാനം.
ടിയാന്റെ ഭര്‍ത്താവ് ഷാവോ ഒരു പവര്‍ സപ്ലൈ കമ്പനിയുടെ സിഇഒ ആണ്. ടിയാന് തന്നെ അതേ കമ്പനിയുടെ ജനറല്‍ മാനേജരാണ്. അവരുടെ വാര്‍ഷിക വിറ്റുവരവ് നാല് കോടി രൂപയില്‍ കൂടുതലാണ്. 200 ചതുരശ്ര മീറ്റര്‍ വില്ലയിലാണ് അവര്‍ താമസിക്കുന്നത്. മക്കൾക്കായി ആറ് നാനിമാരും അവരുടെ മക്കള്‍ക്ക് ഒരു പോഷകാഹാര വിദഗ്ധരും ഉണ്ട്. ഭാവി 81 പേരക്കുട്ടികള്‍ക്കായി അവരുടെ വീട് വിപുലീകരിക്കാന്‍ ഈ ദമ്പതികൾ ആഗ്രഹിക്കുന്നു...