മൂ​വാ​യി​രം വ​ർ​ഷം മു​ന്പു ത​ക​ർ​ന്ന​ടി​ഞ്ഞ ഒ​രു ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക്രൊ​യേ​ഷ്യ​ൻ തീ​ര​ത്തി​നു സ​മീ​പം ക​ട​ലി​ന​ടി​യി​ൽ​നി​ന്നു സ​മു​ദ്ര പു​രാ​വ​സ്തു​ഗ​വേ​ഷ​ക​ർ പു​റ​ത്തെ​ടു​ത്തു. 39 അ​ടി നീ​ള​മു​ണ്ട് ക​പ്പ​ലി​ന്.

മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ക​പ്പ​ൽ ബി​സി 12-10 നൂ​റ്റാ​ണ്ടി​നി​ട​യി​ൽ പൂ​ർ​ണ​മാ​യും കൈ​കൊ​ണ്ടു നി​ർ​മി​ച്ച​താ​ണെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. നാ​രു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണു ബോ​ട്ടി​ന്‍റെ ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ തു​ന്നി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ലോ​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​നു മു​ന്പും ശേ​ഷ​വും ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ലോ​ക​മെ​ന്പാ​ടും പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.


ഇ​സ്ട്രി​യ, ഡാ​ൽ​മേ​ഷ്യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​രാ​ത​ന നാ​വി​ക പാ​ര​ന്പ​ര്യ​ത്തി​ന്‍റെ അ​തി​ജീ​വി​ക്കു​ന്ന അ​പൂ​ർ​വ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ണ്ടെ​ടു​ത്ത ക​പ്പ​ലെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. പു​രാ​ത​ന​കാ​ല​ത്തെ ബോ​ട്ട് നി​ർ​മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ അ​ടു​ത്ത​റി​യാ​ൻ പു​തി​യ ക​ണ്ടെ​ത്ത​ൽ സ​ഹാ​യി​ക്കു​മെ​ന്നും ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ബ്ര​ടി​ജ ഉ​ൾ​ക്ക​ട​ലി​ൽ ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ആ ​സ​മു​ദ്ര​യാ​ന​ത്തി​ന് സം​ബ്ര​ടി​ജ ബോ​ട്ട് എ​ന്നാ​ണു ഗ​വേ​ഷ​ക​ർ പേ​രു ന​ൽ​കി​യ​ത്.