ബം​ഗ​ളൂ​രു എ​ന്ന് കേ​ള്‍​ക്കു​മ്പോ​ഴെ തി​ര​ക്കാ​ണ​ല്ലൊ മ​ന​സി​ല്‍ തെ​ളി​യു​ക. അ​ത്ര​യേ​റെ ജ​ന​ങ്ങ​ളും വ​ന്‍ ക​മ്പ​നി​ക​ളു​മൊ​ക്കെ ആ ​ന​ഗ​ര​ത്തെ വീ​ര്‍​പ്പു​മു​ട്ടി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ഏ​റ്റ​വും പ്ര​യാ​സ​മു​ള്ള ര​ണ്ടു കാ​ര്യം, ഒ​ന്ന് റോ​ഡി​ലൂ​ടെ​യു​ള്ള സു​ഗ​മ സ​ഞ്ചാ​രം മ​റ്റൊ​ന്ന് ഒ​രു വാ​ട​ക​വീ​ട് ക​ണ്ടെ​ത്ത​ല്‍ എ​ന്നി​വ​യാ​ണ്.

ഇ​പ്പോ​ഴി​താ ഒ​രു വീ​ട്ടു​ട​മ ത​ന്നോ​ട് ചോ​ദി​ച്ച വാ​ട​ക​യു​ടെ​യും ഡെ​പ്പോ​സി​റ്റിന്‍റെ​യും ക​ണ​ക്ക് നെ​റ്റി​സ​ണ്‍​സി​ന് മു​ന്നി​ല്‍ ഒ​രു യു​വ​തി കാ​ട്ടി​ത്ത​രു​ന്നു. ഹ​ര്‍​നി​ദ് കൗ​ര്‍ എ​ന്ന യു​വ​തി​യാ​ണ് ഈ ​കാ​ര്യം പ​ങ്കു​വ​ച്ച​ത്. 40,000 രൂ​പ വാ​ട​ക​യും അ​ഞ്ചു​ല​ക്ഷം ഡെ​പ്പോ​സി​റ്റു​മാ​ണ​ത്രെ വീ​ട്ടു​ട​മ ഈ ​യു​വ​തിയോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ത് ത​ന്നെ നി​രാ​ശ​പ്പെ​ടു​ത്തി​യ​താ​യി കൗ​ര്‍ പ​റ​ഞ്ഞു. ഇ​ത​വ​രു​ടെ മാ​ത്രം അ​നു​ഭ​വ​മ​ല്ലെ​ന്ന് നെ​റ്റി​സ​ണ്‍​സി​ല്‍ പ​ല​രും പ​റ​ഞ്ഞു. ഏ​ഴി​ര​ട്ടി​യും പ​ത്തി​ര​ട്ടി​യു​മൊ​ക്കെ പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ട​ത്രെ. "ഡെ​പ്പോ​സി​റ്റ് തി​രി​ച്ച് ത​രേ​ണ്ട​ത​ല്ലെ. പി​ന്നെ എ​ന്തി​നാ​ണ് ഇ​ത്ര​യും തു​ക അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്' എ​ന്നാ​ണൊ​രാ​ള്‍ ചോ​ദി​ക്കു​ന്ന​ത്.