വിമര്‍ശിക്കും മുമ്പ് കാര്യമറിയണം; കൊച്ചുമകന്റെ ശവസംസ്കാര ചടങ്ങില്‍ നൃത്തംചെയ്ത മുത്തച്ഛന്
Friday, November 8, 2024 3:10 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ വര്‍ധിച്ച ഒന്നാണ് കാര്യം മുഴുവനായി മനസിലാക്കും മുമ്പുള്ള വിമര്‍ശനം. ചിലര്‍ മോശമായി ഭാഷയിലും ചിലര്‍ പരിഹസിച്ചുമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ കാര്യം മനസിലാക്കി വരുമ്പോഴേക്കും എറിഞ്ഞ കല്ലിനെ പോലെ പറഞ്ഞ വാക്കും നമ്മുടെ നിയന്ത്രണത്തില്‍ നിന്നും പോയി അതിന്റെ പ്രവൃത്തി ചെയ്തിരിക്കും.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വിമര്‍ശനം ലഭിച്ച ഒരു വീഡിയോ ഒരു വയോധികന്റെ നൃത്തമായിരുന്നു. തന്റെ കൊച്ചുമകന്റെ ശവസംസ്കാര ചടങ്ങിലായിരുന്നു ഈ നൃത്തം. ഇറ്റലിയിലെ കാസ്റ്റെല്ഫ്രാങ്കോ വെനെറ്റോയില്‍ കെവിന് ജെന്റിലിന്റെ സംസ്കാരച്ചടങ്ങിനിടെയായിരുന്നു സംഭവം.
ഈ 15 കാരന് റോഡപകടത്തിലാണ് മരിച്ചത്.സ്കൂട്ടറില്‍ സ്കൂളിലേക്ക് പോകുന്നതിനിടെ പിന്നില്‍ നിന്ന് കാര്‍ ഇടിക്കുകയായിരുന്നു. മുത്തച്ഛനായ ജിനോ ജെന്റിലിന് കെവിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അതിനാല്‍ത്തന്നെ ഈ 66 കാരന് ദുഃഖം താങ്ങാനായില്ല.
കെവിനും താനും വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഇരുവരും ജീവിതത്തെക്കുറിച്ച് കൂടുതല്‍ സമയവും സംസാരിക്കാറുണ്ടായിരുന്നുവെന്നും ഒരുമിച്ച് പുറത്ത് പോകുന്നത് ഇഷ്ടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാത്രിയും അവര്‍ ആശയവിനിമയം നടത്തുകയും കൗമാരക്കാരന് തന്റെ "പ്രോജക്റ്റുകളെക്കുറിച്ചും അഭിനിവേശത്തെക്കുറിച്ചും'എല്ലാം തന്നോട് പങ്കുവെക്കാറുണ്ടെന്നും മുത്തച്ഛന് പറയുന്നു.
അത്ര പ്രിയപ്പെട്ട തന്റെ ചെറുമകനെ സന്തോഷത്തോടെ യാത്ര അയയ്ക്കണമെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം ശവസംസ്കാര ചടങ്ങില്‍, 883, ഡിജെ മാട്രിക്സ് തുടങ്ങിയ ബാന്‍ഡുകളുടെ പശ്ചാത്തലത്തിലുള്ള ഇറ്റാലിയന്‍ സംഗീതത്തോടൊപ്പം ഊര്‍ജ്ജസ്വലമായി നൃത്തം ചെയ്തു. നൃത്തം ചെയ്യാന്‍ കെവിന്റെ മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു.
തന്റെ നൃത്തം അവസാനിപ്പിച്ചപ്പോള്‍ കൊച്ചുമകന് അടുത്തെത്തി നന്ദി പറയുന്നതായി തനിക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. പെട്ടെന്ന് തന്റെ ഉള്ളിലെ വലിയ പ്രയാസം മാറിയതായി തോന്നിയെന്നും ജിനോ പറഞ്ഞു.
നേരത്തെ, ഈ ഇറ്റാലിയന്‍ മുത്തച്ഛന് തന്റെ കൗമാരക്കാരനായ കൊച്ചുമകന്റെ ശവസംസ്കാര ചടങ്ങില്‍ ഭ്രാന്തമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍ ആരെങ്കിലും ഇത് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയയ്ക്കുമെന്ന് അന്നേരം താന്‍ ചിന്തിച്ചില്ല എന്നും ആര്‍ക്കെങ്കിലും വിഷമം തോന്നുന്നുവെങ്കില്‍ മാപ്പ് പറയുന്നതായും ജിനോ വ്യക്തമാക്കുന്നു...