"പീനട്ട് ദി സ്ക്വുരല്‍' ഇനിയില്ല; സൈബര്‍ ലോകം പ്രതിഷേധത്തില്‍
Monday, November 4, 2024 11:38 AM IST
മനുഷ്യരും മൃഗങ്ങളും തമ്മിലെ സ്നേഹം പറയേണ്ടതില്ലല്ലൊ. ഇണങ്ങിക്കഴിഞ്ഞാല്‍ അവ മനുഷ്യനെ ഏറ്റവും സ്നേഹിക്കും. അതിപ്പോള്‍ സിംഹം ആണെങ്കിലും ചെറിയ കിളി ആണെങ്കിലും അങ്ങനെതന്നെ.
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ള വീഡിയോയുമായി നെറ്റിസണ്‍സിനിടെ എത്താറുണ്ട്. അങ്ങനെ ഈ മൃഗങ്ങള്‍ മറ്റ് മനുഷ്യര്‍ക്കും പ്രിയപ്പെട്ട "വ്യര്‍ച്വല്‍ വളര്‍ത്തുമൃഗം' ആകും. അങ്ങനെ വളരെ ആരാധകരുള്ള ഒന്നാണ് "പീനട്ട് ' എന്നറിയപ്പെടുന്ന ഒരു അണ്ണാന്.
അമേരിക്കകാരനായ മാര്‍ക്ക് ലോംഗോ വളര്‍ത്തുന്ന ഈ "പീനട്ട് ദി സ്ക്വുരല്‍' തന്റെ ചെയ്തികള്‍ നിമിത്തം പ്രസിദ്ധനായിരുന്നു. മാര്‍ക്കും പീനട്ടും കൂടി നടത്തുന്ന പ്രകടനങ്ങള്‍ മല്യണ് കാഴ്ചക്കാരെ നിസാരമായി നേടിയിരുന്നു.
എന്നാലിപ്പോള്‍ ആ ദുഃഖവാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നു. പീനട്ട് എന്ന അവരുടെ പ്രിയ അണ്ണാന് ഇനിയില്ല. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കരഞ്ഞുകൊണ്ടാണ് മാര്‍ക്കും കൂട്ടുകാരിയും ഇക്കാര്യം നെറ്റിസണ്‍സിനോട് പറയുന്നത്.
എന്നാല്‍ ഏറെ ഖേദകരമായ കാര്യം പീനട്ടിനെയും മറ്റൊരു റാക്കൂണിനെയും ന്യൂയോര്‍ക്കിലെ അധികാരികള്‍ ദയാവധം ചെയ്യുകയായിരുന്നത്രെ. പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനും മനുഷ്യര്‍ക്ക് ഹാനികരമായ രോഗം ബാധിക്കുന്നത് തടയുന്നതിനുമായിട്ടാണ് പീനട്ടിനെയും "ഫ്രെഡ് ദി റാക്കൂണിനെയും' കൊന്നത് എന്നാണ് എന്‍വൈ സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്ന ന്യായം.
ഈ പ്രവൃത്തി ആളുകളില്‍ കോപം ജ്വലിപ്പിച്ചു. നിരവധിപേര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. "ഇത് വലിയ ക്രൂരതയാണ്. എന്നെ അവിശ്വസനീയമാംവിധം സങ്കടപ്പെടുത്തുന്നു' എന്നാണൊരാള്‍ കുറിച്ചത്. "പീനട്ടിന് സംഭവിച്ച അനീതി മറ്റ് അണ്ണാന്മാര്ക്ക് സംഭവിക്കരുതെന്ന് താന്‍ ആഗ്രഹിക്കുന്നതായി' മാര്‍ക്ക് പറയുന്നു. ഇക്കാര്യത്തില്‍ പിന്തുണയ്ക്കുമെന്ന് നെറ്റിസണ്‍സ് പറഞ്ഞുവയ്ക്കുന്നു...