മഴയില്‍ നിന്നുമാത്രമല്ല കത്തിയാക്രമണത്തില്‍ നിന്നും സംരക്ഷണം; ജാപ്പനീസ് "ബ്ലേഡ്-പ്രൂഫ്' കുട
Wednesday, October 23, 2024 2:40 PM IST
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മറ്റേത് രാജ്യത്തേക്കാളും മുന്നിലാണല്ലൊ ജപ്പാന്. ഓരോദിനവും വ്യത്യസ്തങ്ങളായ കണ്ടുപിടിത്തം അവര്‍ നടത്താറുണ്ട്. അവ മിക്കതും ലോകത്തെ ഞെട്ടിക്കാറുണ്ട്.
ഇപ്പോഴിതാ കുടയില്‍ ഒരു പുതിയ മോഡലുമായി അവര്‍ എത്തുന്നു. കത്തി ആക്രമണങ്ങള്‍ക്കെതിരായ സംരക്ഷണത്തിനായി "ബ്ലേഡ്-പ്രൂഫ്' കുടകള്‍ ആണവര് അവതരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജാപ്പനീസ് ട്രെയിനുകള്‍ക്കുള്ളില്‍ കത്തി ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെ തടുക്കാനായി ബ്ലേഡ് പ്രൂഫ് കുടകളാണ് ഇതുവഴിയുള്ള ട്രെയിനുകളിലേക്ക് ജെആര്‍ വെസ്റ്റ് എന്ന കമ്പനി നല്‍കുന്നത്.
കന്‍സായി മേഖലയിലെ 600 ട്രെയിനുകള്‍ക്കായി 1,200 ഓളം കുത്ത് പ്രൂഫ് കുടകളാണ് അവര്‍ നല്‍കുന്നത്. അപകടകരമായ സാഹചര്യങ്ങളില്‍ സംരക്ഷണം നല്‍കാനും ഒരു കവചം പോലെ ഉപയോഗിക്കാനും ഇതിനാല്‍ കഴിയുമത്രെ.
കുടകള്‍ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമാണ്. വണ്ടിക്കുള്ളില്‍ അവ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ജെആര്‍ വെസ്റ്റ് പ്രസിഡന്റ് കസുവാക്കി ഹസെഗാവ പറഞ്ഞു. സാധാരണ കുടയേക്കാള്‍ 20 സെന്റീമീറ്റര്‍ നീളമുള്ളതും എളുപ്പത്തില്‍ തുളച്ചുകയറാത്തതുമായ ഒരു പ്രത്യേക തുണി ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ആക്രമണകാരിയും ഉടമയും തമ്മില്‍ ഒരു നിശ്ചിത അകലം നല്കുന്നു.
കൂടാതെ, ഷീല്‍ഡുകള്‍ സ്ത്രീ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ മുതല്‍ ഈ കുടകള്‍ വിപണിയില്‍ വരുമത്രെ.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജാപ്പനീസ് ട്രെയിനുകള്‍ക്കുള്ളില്‍ കത്തി ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. 2023 ജൂലൈയില്‍ നടന്ന ഏറ്റവും ഒടുവിലത്തേതില്‍, ജെആര്‍ വെസ്റ്റ് ട്രെയിനില്‍ ഒരാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ യാത്രക്കാരെ ആക്രമിച്ചു. സംഭവത്തില്‍ ട്രെയിനിലുണ്ടായിരുന്ന 150 പേരില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. 2021 ഒക്ടോബറില്‍ ടോക്കിയോ ട്രെയിനില്‍ 26 കാരന് 17 യാത്രക്കാരെ ആക്രമിച്ചിരുന്നു.