ഫ്ലാറ്റിൽവരെ മീന്‍ പിടിത്തം; മഴയിൽ കുഴഞ്ഞു ബംഗളൂരു
Saturday, October 19, 2024 12:51 PM IST
നിര്‍ത്താതെയുള്ള മഴയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാമല്ലൊ. വെള്ളപ്പൊക്കത്തിന് അത് കാരണമാകുമ്പോള്‍ ഉള്ള അവസ്ഥ പറയേണ്ടതില്ലല്ലൊ. പ്രത്യേകിച്ച് വലിയ നഗരങ്ങളെ ഇത് വല്ലാതെ ബാധിക്കും.
പലരുടെയും സാധാരണജീവിതത്തെ ആകെ അട്ടിമറിക്കും ഈ കാലാവസ്ഥ. അടുത്തിടെയായി ബംഗളൂരു ഇത്തരമൊരു അവസ്ഥ നേരിടുകയാണ്. ഇന്ത്യയുടെ സിലിക്കണ്‍ വാലി ഈ മാസം 15 മുതലുള്ള പെരുമഴയില്‍ ആകെ പെട്ടെന്ന് പറയാം.
കാറുകള്‍ വെള്ളത്തിലായി, വൈദ്യുതിയില്ല, കുടിവെള്ളം എത്താത്ത അവസ്ഥ അങ്ങനെയങ്ങനെ ഒരുപാട് പ്രശ്നങ്ങള്‍ ആളുകള്‍ നേരിടുന്നു. ഈ മഴയത്ത് എന്തുചെയ്യാന്‍ എന്നെല്ലാവരും ചിന്തിക്കുന്നതിനിടെ സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം എത്തുകയുണ്ടായി. ഒരാള്‍ വലിയൊരു മത്സ്യവുമായി നില്‍ക്കുന്നതാണത്.
ഇത് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം താമസിച്ചിരുന്ന കേന്ദ്രീയ വിഹാറിന്റെ ഫ്ലാറ്റിന് സമീപത്ത് നിന്നാണെന്നാണ് ചിലര്‍ കുറിക്കുന്നത്. ചിത്രത്തില്‍ ഒരാള്‍ അത്യാവശം വലിയൊരു മത്സ്യത്തെ കൈയില്‍പിടിച്ച് നില്‍ക്കുകയാണ്. എന്തായായലും ബംഗളൂരിന്റെ പലഭാഗത്തെയും ഫ്ലാറ്റുകളില്‍ നിന്നും ഇത്തരത്തിലുള്ള മീനുകളെ ഇപ്പോള്‍ കണ്ടെത്താമെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
മഴക്കെടുതി നിമിത്തം സഹിക്കെട്ട കേന്ദ്രീയ വിഹാറിലെ ധാരാളം ആളുകള്‍ തങ്ങളുടെ അപ്പാര്‍ട്ടുമെന്റുകള്‍ വില്ക്കാന് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മഴ എത്രയും വേഗം അവസാനിച്ച് മാനം തെളിയട്ടെ എന്ന് നെറ്റിസണ്‍സ് പ്രത്യാശിക്കുന്നു...