ഡോ. കെ.വി. ശ്രീകാന്തിന് വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സ് ലണ്ടൻ അവാർഡ്
Saturday, October 19, 2024 10:24 AM IST
പൊക്കിൾക്കൊടി മുറിക്കുന്ന സമയമാണ് ഒരു കുട്ടിയുടെ ജനന സമയമായി കണക്കാക്കേണ്ടതെന്നു ശാസ്ത്രീയമായും ജോതിഷപരമായും കണ്ടത്തിയതിന് ഡോ.കെ.വി. ശ്രീകാന്തിന് വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സ് ലണ്ടൻ അംഗീകാരം ലഭിച്ചു.
ഒരു കുട്ടിയുടെ കൃത്യമായ ജനനസമയം കണ്ടെത്താനും കണ്ടെത്തിയ സമയം ബർത്ത് റെക്റ്റിഫിക്കേഷൻ (ബിറ്റിആർ) ചെയ്തു കൃത്യമാക്കാനും കഴിയും എന്നുള്ള പഠനത്തിനാണ് അദ്ദേഹത്തിന് വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സ് അവാർഡ് ലഭിച്ചത്.
ലോകത്തിൽതന്നെ ജ്യോതിഷ വിഷയത്തിൽ ഇങ്ങനെ ഒരു അവാർഡ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഡോ.കെ.വി. ശ്രീകാന്ത്.
യുജിസി അപ്രൂവ്ഡ് സർറ്റിഫിക്കേഷൻസും നീതി ആയോഗിന്റെ അംഗീകാരവുമുള്ള കോട്ടയത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ഏക ജ്യോതിഷ കോളജായ ശ്രീകൃഷ്ണപുരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ സയൻസ് ജ്യോതിഷ കോളജിന്റെ ഉടമയും കൂടിയാണിദ്ദേഹം.
അടൂർ മേലൂട് പ്ലാവിളയിൽ ഗുരുഭവനത്തിൽ കെ.കെ. വാസുവിന്റെയും കെ.കെ. ഈശ്വരിക്കുട്ടിയുടെയും മകനാണ്.