വ്യ​ത്യ​സ്ത​മാ​യ ശ​രീ​ര​ഘ​ട​ന​യു​ള്ള ക​ർ​ണാ​ട​ക ബെ​ൽ​ഗാം സ്വ​ദേ​ശി​നി​യാ​യ മ​ധ്യ​വ​യ​സ്ക ഡോ​ക്ട​ർ​മാ​ർ​ക്കു വി​സ്മ​യ​മാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ഹൃ​ദ​യം ഇ​ട​തു​വ​ശ​ത്തും ക​ര​ൾ വ​ല​തു​വ​ശ​ത്തു​മാ​ണെ​ങ്കി​ൽ സ​വി​ത സു​നി​ല ചൗ​ഗ​ലെ എ​ന്ന അ​ന്പ​തു​കാ​രി​യു​ടെ ഹൃ​ദ​യം വ​ല​തു​വ​ശ​ത്തും ക​ര​ൾ ഇ​ട​തു​വ​ശ​ത്തു​മാ​ണ്.

എ​ന്നാ​ൽ, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കി​ല്ല. ഭ​ർ​ത്താ​വ് സു​നി​ലി​നും മ​ക​ൻ സു​മി​ത്തി​നു​മൊ​പ്പം ആ​രോ​ഗ്യ​ക​ര​വും സ്വാ​ഭാ​വി​ക​വു​മാ​യ ജീ​വി​തം ന​യി​ക്കു​ക​യാ​ണു സ​വി​ത.

സ​വി​ത​യു​ടെ ശ​രീ​ര​ത്തി​ൽ ഇ​ട​ത് ശ്വാ​സ​കോ​ശം വ​ല​തു​വ​ശ​ത്തും വ​ല​ത് ശ്വാ​സ​കോ​ശം ഇ​ട​തു​വ​ശ​ത്തു​മാ​ണു​ള്ള​ത്. ഇ​തി​നെ മെ​ഡി​ക്ക​ൽ ഭാ​ഷ​യി​ൽ സി​റ്റ​സ് ഇ​ൻ​വേ​ഴ്സ​സ് എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്.


കാ​ർ​ഡി​യോ​ള​ജി​സ്റ്റി​ന്‍റെ അ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്കു പോ​യ​പ്പോ​ൾ ഇ​സി​ജി​യും എ​ക്സ് റേ​യും എ​ടു​ത്തി​രു​ന്നു. ഇ​തി​ലാ​ണ് അ​മ്പ​ര​പ്പി​ക്കു​ന്ന വ​സ്തു​ത വെ​ളി​പ്പെ​ട്ട​ത്. ജീ​നു​ക​ളു​ടെ വ്യ​തി​യാ​ന​മാ​ണ് ഇ​തി​നു കാ​ര​ണം. ഇ​തൊ​രു അ​പൂ​ർ​വ സം​ഭ​വ​മാ​ണെ​ങ്കി​ലും രോ​ഗ​മല്ലെന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.