109 വയസുള്ള സിയറാം ബാബ ; ചര്‍ച്ചയാകുന്നു
Saturday, October 5, 2024 3:54 PM IST
ആളുകള്‍ 100 വയസില്‍ എത്തുമ്പോള്‍ പലര്‍ക്കും അദ്ഭുതമാകാറുണ്ട്. പലതലമുറയെ കണ്ട ആള് എന്ന ബഹുമാനവും പലരും പ്രകടിപ്പിക്കും. പലര്‍ക്കും ആ പ്രായത്തിന് മുന്നേ ഓര്‍മയൊക്കെ പോകും. ചിലര്‍ കിടപ്പിലുമാകും.
എന്നാല്‍ അടുത്തിടെ ബംഗളൂരുവിനടുത്തുള്ള ഒരു ഗുഹയില്‍ കണ്ട വയോധികന് ആളുകളില്‍ അതിശയം നിറയ്ക്കുന്നു. സിയറാം ബാബ എന്ന സന്യാസിയാണിദ്ദേഹം. ഹനുമാൻ ഭക്തനാണ് അദ്ദേഹം.
മഹാരാഷ്ട്രയിലെ മുംബൈയില്‍ ജനിച്ച അദ്ദേഹം ഏഴാം ക്ലാസ് വരെയോ എട്ടാം ക്ലാസ് വരെയോ സ്കൂളില്‍ പഠിച്ചിതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് അദ്ദേഹം തന്റെ കുടുംബത്തെ ഉപേക്ഷിച്ച് തപസിനായി ഹിമാലയത്തിലേക്ക് യാത്രയായി. രാമചരിതമാനസ് നിരന്തരം ജപിക്കുന്നത് കേട്ടിട്ടുണ്ടെന്ന് ആളുകള്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിയറാം ബാബ ഇപ്പോള്‍ മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലെ ഭത്യന്‍ ആശ്രമത്തിലാണ്. ഇദ്ദേഹത്തിന് 109 വയസായി. മതപരമായ ആചാരങ്ങളോടുള്ള ശക്തമായ ഭക്തി പ്രകടിപ്പിക്കുന്ന അദ്ദേഹം ഒരു ദിവസം ഏകദേശം 21 മണിക്കൂര്‍ വേദപാരായണം ചെയ്യുന്നു.
നേരത്തെ, പത്തുവര്‍ഷം ഒറ്റക്കാലില്‍ നിന്ന് തപസ് ചെയ്തത്രെ. ഇത്രയും പ്രായമായിട്ടും മറ്റുള്ളവരെ ആശ്രയിക്കാതെയാണത്രെ അദ്ദേഹത്തിന്റെ ദിനചര്യകള്‍. അദ്ദേഹത്തിന്റെ ജീവിതം പലരേയും അദ്ഭുതപ്പെടുത്തുകയാണ്...