റെ​യി​ൽ​വേ പാ​ള​ത്തി​ൽ അഞ്ച് സിം​ഹ​ങ്ങ​ൾ; ട്രെ​യി​ൻ നി​ർ​ത്തി ര​ക്ഷി​ച്ചു
Friday, August 30, 2024 10:51 AM IST
ഗു​ഡ്സ് ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ അ​ഞ്ചു സിം​ഹ​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു. ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ലാ​ണു സം​ഭ​വം. റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ൽ​ക്കു​ന്ന അ​ഞ്ചു സിം​ഹ​ങ്ങ​ളെ ക​ണ്ട​യു​ട​ൻ എ​ഞ്ചി​ൻ ഡ്രൈ​വ​ർ എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ച്ച് ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഗി​ർ വ​ന​ത്തി​ലെ പി​പാ​വാ​വ്-​റ​ജു​ല സെ​ക്ഷ​നി​ൽ പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പ​ശ്ചി​മ റെ​യി​ൽ​വേ​യു​ടെ ഭാ​വ്‌​ന​ഗ​ർ ഡി​വി​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


ലോ​ക്കോ പൈ​ല​റ്റ് ഭൂ​പേ​ന്ദ്ര മീ​ണ​യാ​ണ് ഗു​ഡ്‌​സ് ട്രെ​യി​ൻ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. സിം​ഹ​ങ്ങ​ളു​ടെ​യും മ​റ്റും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​വി​ടെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന വ​നം​വ​കു​പ്പ് ട്രാ​ക്ക​ർ​മാ​ർ, സിം​ഹ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ട്രാ​ക്കി​ലു​ണ്ടെ​ന്ന് ഭൂ​പേ​ന്ദ്ര മീ​ണ​യെ അ​റി​യി​ച്ചു.

വി​വ​രം മ​ന​സി​ലാ​ക്കി ലോ​ക്കോ പൈ​ല​റ്റ് എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി. ഈ ​സ​മ​യം സിം​ഹ​ങ്ങ​ൾ പാ​ള​ത്തി​ൽ​നി​ന്നു മാ​റി​പ്പോ​യി. ട്രെ​യി​ൻ യാ​ത്ര തു​ട​രു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.