ട്രാഫിക് അവബോധം പ്രചരിപ്പിക്കാന്‍ സ്വയം രചിച്ച ഗാനങ്ങള്‍ ആലപിക്കുന്ന ബാലകന്
Saturday, August 24, 2024 10:46 AM IST
നമ്മുടെ നിരത്തുകളില്‍ ദിവസേന എത്രയെത്ര ജീവനുകളാണ് പൊലിയുന്നത്. അവയില്‍ പലതും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ വന്നു ഭവിക്കുന്നതാണ്. അതിനാല്‍ത്തന്നെ വിവിധ സംഘടനകളും സര്‍ക്കാര്‍ സംവധാനങ്ങളും പല തരത്തിലുള്ള ബോധവത്ക്കരണങ്ങള്‍ നടത്താറുണ്ട്.
ഇപ്പോഴിതാ ഒരു ബാലകന് യാത്രികരെ ബോധവത്കരിക്കുന്ന കാഴ്ച നെറ്റിസണ്‍സിനിടെ വൈറലാകുന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്നുള്ള ആദിത്യ തിവാരിയാണ് ഈ പയ്യന്. നിലവില്‍ 10 വയസുള്ള ആദിത്യ തന്റെ ഏഴാം വയസുമുതല്‍ നിരത്തിലുള്ളവരെ റോഡപകടങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നു.
സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയാണ് ഈ ബോധവത്ക്കരണം. വലുതാകുമ്പോള്‍ ഒരു സൈനികനായി രാജ്യത്തെ സേവിക്കാന്‍ ആണ് ഈ ബാലന്റെ ആഗ്രഹം. അതിനാല്‍ത്തന്നെ പട്ടാളവേഷത്തിലാണ് അദ്ദേഹം ഗാനങ്ങള്‍ ആലപിക്കാനെത്തുന്നത്.
നിരത്തില്‍ നിന്നും മൈക്കിലൂടെ അദ്ദേഹം പാട്ടുകള്‍ പാടിയും ഉപദേശം നല്‍കിയും ആളുകളുടെ ശ്രദ്ധ നേടുന്നു. തന്റെ സഹോദരി "നോ സ്മോക്കിംഗ്' കാമ്പയിന് നടത്തുന്നതില്‍ നിന്നാണ് ആദിത്യയ്ക്ക് ഇത്തരമൊരു ബോധവത്ക്കരണ ആശയം തോന്നിയത്.
ഇന്‍ഡോര്‍ ശുചിത്വത്തില്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിലും ഇന്‍ഡോര്‍ ഒന്നാമതായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു ആദിത്യ പറയുന്നു.
ആദിത്യയുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഡോര്‍ ട്രാഫിക് പോലീസ് ഹാപ്പിയാണ്. അവര്‍ അവന് "ഇന്ത്യയിലെ ട്രാഫിക് സൈനികന്' എന്ന് വിളിപ്പേര് നല്‍കിക്കഴിഞ്ഞു...