"പ്രണയത്തെ തടഞ്ഞുവയ്ക്കാനാവില്ല'; ജയില്പ്പുള്ളിയെ വിവാഹം ചെയ്ത യുവതി
Tuesday, July 30, 2024 12:32 PM IST
പ്രണയം ആര്‍ക്ക് ആരോട് ഏത് സാഹചര്യത്തില്‍ തോന്നും എന്ന് പറയുവാന്‍ വയ്യ. ആ നിമിഷം അതേതെന്ന് അറിയാത്തതാണതിന്റെ സൗന്ദരവ്യം. "മരണത്തിലും കഠിനം' എന്ന് എഴുതപ്പെട്ട ഈ പ്രണയം ഈ ഭൂമിയില്‍ ഏതിടത്തും ആര്‍ക്കിടയിലും സംഭവിക്കാമല്ലൊ.
എന്നാല്‍ അത് ജയിലിലാകുമ്പോള്‍ ഒരു കൗതുകം ആര്‍ക്കും തോന്നും. അത്തരമൊരു വേറിട്ട പ്രണയകഥയാണിത്. ലോറ എന്ന ജര്‍മന്‍ യുവതിയാണ് ഈ കഥയിലെ നായിക. അവര്‍ ദുബായിയില്‍ താമസമാക്കിയ വ്യക്തിയാണ്.
പെന്‍പാല്‍ എന്ന വെബ്സൈറ്റ് വഴിയാണ് അവര്‍ അമേരിക്കയിലുള്ള ഒരു തടവുപുള്ളിയെ പരിചയപ്പെടുന്നത്. ഈ തടവുകാരനുമായുള്ള ചാറ്റിംഗിനിടെ തങ്ങള്‍ തമ്മിലുള്ള ഇഷ്ടാനിഷ്ടങ്ങള്‍ വളരെ സമാനമാമെന്ന് ലോറ മനസിലാക്കി. പതിയെ അവരുടെ സൗഹൃദം പ്രണയത്തിന് വഴിമാറി. ആറു മാസത്തിന് ശേഷം ഈ തടവുകാരനെ കാണാന്‍ ലോറ യുഎസ് ജയിലില്‍ പോലും എത്തി.
പിന്നീട് 14 വട്ടം അവള് അവനെ സന്ദര്‍ശിച്ചു. അവര്‍ ഒരുമിച്ച് ചിത്രങ്ങള്‍ പകര്‍ത്തി. വൈകാതെ ഇരുവരും വിവാഹിതരായി. ഇവരുടെ വിവാഹം നടന്നത് ജയിലില്‍ വച്ചായിരുന്നു. മറ്റ് തടവുപുള്ളികളും ഉദ്യോഗസ്ഥരും സാക്ഷികളായി.
എന്തായാലും ഇപ്പോള്‍ തന്റെ ഭര്‍ത്താവ് ജയില്‍ മോചിതനാകാന്‍ കാത്തിരിക്കുകയാണ് ലോറ. 2025ല്‍ ലോറയുടെ ഭര്‍ത്താവ് ജയില്‍ മോചിതനാകുമെന്നാണ് വിവരം. അവരുടെ തുടര്‍ജീവിതം മംഗളമാകട്ടെയെന്ന് ആശംസിക്കുകയാണ് നെറ്റിസണ്‍സ്.