‘എന്റെ അച്ഛനും ഡ്രൈവറാണ്’ രണ്ടാംക്ലാസുകാരന്റെ കുറിപ്പ് വൈറൽ
Thursday, July 25, 2024 12:18 PM IST
‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽനിന്നു കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവറാണ്. ഡ്രൈവർമാരെ ദൈവം കാത്തു രക്ഷിക്കട്ടെ’-
കർണാടകയിലെ അഗോലയിൽ മണ്ണിടിച്ചിലിൽ അർജുനെ കാണാതായ നടുക്കത്തിൽ കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി ഇഷാൻ ഡയറിയിൽ ഹൃദയസ്പർശിയായ വരികളാണിത്.
കുറിപ്പ് വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കൃറിപ്പ് സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചു. മലയാളക്കരയുടെ മനസിലെ നോവായി മാറിയിരിക്കുകയാണ് അർജുൻ