അ​മ്മൂ​മ്മ ക​ഥ​ക​ളി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ ഒ​ന്നാ​യി​രു​ന്ന​ല്ലൊ നി​ധി​പ്പെ​ട്ടി. സ​മ്പ​ത്ത് കു​മി​ഞ്ഞു​കൂ​ടി​യ അ​ത് സ്വ​ന്ത​മാ​ക്കു​വാ​ന്‍ ക​ഥ കേ​ട്ടി​രു​ന്ന ഓ​രോ കു​ട്ടി​യും ആ​ഗ്ര​ഹ​ച്ചി​രു​ന്നു. അ​വ​രു​ടെ ആ ​സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ലേ​യ്ക്ക് എ​ത്തി​യ ഒ​ന്നാ​യി​രു​ന്നു ക്യാംലി​ന്‍ ജ്യാ​മി​തി എ​ന്ന നി​ധി​പ്പെ​ട്ടി.

പ​ഠ​ന​കാ​ല​ത്തിന്‍റെ ഗൃ​ഹാ​തു​ര​ത്വം പേ​റു​ന്ന എ​ല്ലാ​വ​രി​ലും ഇ​പ്പോ​ഴും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ഒ​ന്നാ​ണ് ആ "കോ​മ്പ​സ് ബോ​ക്സ്'. സ്‌​കെ​യി​ലും ക​ട്ട​റും മാ​യ്പ്പ് റ​ബ​റും കോ​മ്പ​സും പൊ​ട്രാ​ക്ട​റു​മൊ​ക്കെ നി​റ​ഞ്ഞു​നി​ന്ന ആ ​ബോ​ക്‌​സ് ഓ​രോ കു​ട്ടി​ക്കും മു​ന്നി​ലെ​ത്തി​ച്ച​ത് സു​ഭാ​ഷ് ദ​ണ്ഡേ​ക്ക​ര്‍ എ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ത​ന്‍റെ 86-ാം വ​യ​സി​ല്‍ അ​ദ്ദേ​ഹം മും​ബൈ​യി​ല്‍​വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ തന്‍റെ ജീ​വി​ത​കാ​ല​ത്ത് ഒ​ട്ട​ന​വ​ധി ബാ​ല്യ​ങ്ങ​ള്‍​ക്ക് നി​റം പകരാൻ അ​ദ്ദേ​ഹ​ത്തി​നാ​യി. നി​ല​വി​ല്‍ കൊ​കു​യോ കാം​ലി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​മ​ലി​ന്‍റെ ച​രി​ത്ര​ത്തെ കു​റി​ച്ച് അ​ല്‍​പം...

1931-ല്‍ ​യു​വ ര​സ​ത​ന്ത്ര ബി​രു​ദ​ധാ​രി​യാ​യ ദി​ഗം​ബ​ര്‍ പ​ര​ശു​റാം ദ​ണ്ഡേ​ക്ക​ര്‍ എ​ഴു​ത്ത് മ​ഷി നി​ര്‍​മി​ക്കാ​ന്‍ ഒ​രു ക​മ്പ​നി തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കു​ക​യു​ണ്ടാ​യി. അ​ങ്ങ​നെ ത​ന്‍റെ സ​ഹോ​ദ​ര​നാ​യ ജി.​പി. ദ​ണ്ഡേ​ക്ക​റി​നൊ​പ്പം അ​ദ്ദേ​ഹം ദ​ണ്ഡേ​ക്ക​ര്‍ ആ​ന്‍​ഡ് കോ.​ ആ​രം​ഭി​ച്ചു. "ക്യാ​മ​ല്‍' അ​ഥ​വാ "ഒ​ട്ട​കം' എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ബ്രാ​ന്‍​ഡിന്‍റെ ആ​ദ്യ​പേ​ര്.

ഈ ​പേ​രു വ​ന്ന​തി​ന് പി​ന്നി​ല്‍ ഒ​രു ക​ഥ​യു​ണ്ട്. അ​ക്കാ​ല​ത്ത് സ​മാ​ന​മാ​യ നി​ര​വ​ധി ക​മ്പ​നി​ക​ള്‍ ന​മ്മു​ടെ നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ല്‍ വേ​റി​ട്ടു​നി​ല്‍​ക്കാ​ന്‍ ആ​ക​ര്‍​ഷ​ക​മാ​യ എ​ന്തെ​ങ്കി​ലും കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്ന് ദ​ണ്ഡേ​ക്ക​ര്‍ സ​ഹോ​ദ​ര​ന്മാ​ര്‍​ക്ക് തോ​ന്നി. അ​വ​ര്‍ ഒ​രു ഫൗ​ണ്ട​ന്‍ പേ​ന പു​റ​ത്തി​റ​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന സ​മ​യം കൂ​ടി​യാ​യി​രു​ന്നു അ​ത്.

ഒ​രു ബ്രാ​ന്‍​ഡ് നെ​യി​മി​നാ​യി അ​വ​ര്‍ ത​ല​പു​ക​ഞ്ഞ് ആ​ലോ​ചി​ച്ചി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ തെ​ളി​ഞ്ഞു​വ​ന്ന ഒ​രു​പേ​രും ന​ല്ല​താ​യി തോ​ന്നി​യി​ല്ല. അ​ങ്ങ​നി​രി​ക്കെ അ​വി​ചാ​രി​ത​മാ​യി ഒ​രു സി​ഗ​ര​റ്റ് പ​ര​സ്യം അ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യു​ണ്ടാ​യി. "ഒ​ട്ട​ക​ത്തി​ന് വേ​ണ്ടി ഞാ​ന്‍ ഒ​രു മൈ​ല്‍ ന​ട​ക്കാം' എ​ന്ന വാ​ച​ക​മാ​യി​രു​ന്നു ആ ​പ​ര​സ്യ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.


ഇ​തി​ല്‍ നി​ന്നും പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ദ​ണ്ഡേ​ക്ക​ര്‍ സ​ഹോ​ദ​ര​ന്മാ​ര്‍ ത​ങ്ങ​ളു​ടെ ബ്രാ​ന്‍​ഡി​ന് "ക്യാ​മ​ല്‍' എ​ന്ന് പേരിട്ടു. പി​ന്നീ​ട് 2000 ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ക​മ്പ​നി​യെ "ക്യാംലി​ന്‍' എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​ക​യു​ണ്ടാ​യി. "ക്യാ​മ​ല്‍', "ഇ​ങ്ക്' എ​ന്നീ പ​ദ​ങ്ങ​ളു​ടെ സം​യോ​ജ​ന​മാ​ണ് "ക്യാം​ലി​ന്‍' എ​ന്ന പേ​ര്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം പി​താ​വ് ദി​ഗം​ബ​ര്‍ ദ​ണ്ഡേ​ക്ക​റി​ല്‍ നി​ന്ന് സു​ഭാ​ഷ് ദ​ണ്ഡേ​ക്ക​ര്‍ ഈ ​ബി​സി​ന​സ് ഏ​റ്റെ​ടു​ത്തു. ശേ​ഷം മ​ഷി നി​ര്‍​മി​ക്കു​ന്ന ക​മ്പ​നി വി​പു​ലീ​ക​രി​ച്ചു. ജ്യോ​മെ​ട്രി ബോ​ക്‌​സു​ക​ള്‍, ഫ​യ​ലു​ക​ള്‍, ഓ​ഫി​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സ്റ്റേ​ഷ​ന​റി ഉ​ല്‍​പ​ന്ന​ങ്ങ​ളി​ലേ​യ്ക്കും ക്യാംലി​ന്‍ വ്യാ​പി​ച്ചു.

1971-ല്‍ ​സ്റ്റെ​ന്‍​സി​ലു​ക​ളും ജ്യാ​മി​തി ബോ​ക്‌​സു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന എ​ഴു​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ഇ​തി​നി​ടെ സ്റ്റേ​റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫ് മ​ലേ​ഷ്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു സം​യു​ക്ത സം​രം​ഭം രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ത് 1982-ല്‍ ​ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സ്, ഫൈ​ന്‍ കെ​മി​ക്ക​ല്‍​സ് എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​വ​ത്ക​രി​ക്ക​പ്പെ​ട്ടു.

2011 ല്‍ ​ജ​പ്പാ​നി​ലെ കൊ​കു​യോ എ​ന്ന ക​മ്പ​നി ക്യാം​ലി​നെ ഏ​റ്റെ​ടു​ത്തു. അ​ന്നു​മു​ത​ല്‍ ക്യാം​ലി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ എ​മി​റ​റ്റ​സ് പ​ദ​വി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇപ്പോൾ, തങ്ങളുടെ ബാല്യത്തെ മനോഹരമാക്കിയ സു​ഭാ​ഷ് ദ​ണ്ഡേ​ക്ക​റിന്‍റെ ഓർമകൾക്ക് മുന്നിൽ സ്നേഹാദരവ് അർപ്പിക്കുകയാണ് നെറ്റിസൺസ്...