പി​ര​മി​ഡു​ക​ളെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്പോ​ൾ, മ​ന​സി​ൽ ആ​ദ്യം ക​ട​ന്നു​വ​രു​ന്ന രാ​ജ്യം ഈ​ജി​പ്റ്റാ​യി​രി​ക്കും, കൂ​റ്റ​ൻ പി​ര​മി​ഡു​ക​ൾ​ക്കു പേ​രു​കേ​ട്ട രാ​ജ്യം! എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പി​ര​മി​ഡു​ക​ൾ ഉ​ള്ള രാ​ജ്യം ഈ​ജി​പ്റ്റ​ല്ല.

അ​ത് സു​ഡാ​ൻ ആ​ണ്. 118 പി​ര​മി​ഡു​ക​ളാ​ണ് ഈ​ജി​പ്റ്റി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ൽ സു​ഡാ​ന്‍റെ വി​ശാ​ല​മാ​യ മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​യു​ടെ എ​ണ്ണം 220-240 വ​രും. നൈ​ൽ ന​ദി​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു സു​ഡാ​നി​ൽ കാ​ണ​പ്പെ​ടു​ന്ന നു​ബി​യ​ൻ മെ​റോ പി​ര​മി​ഡു​ക​ൾ താ​ര​ത​മ്യേ​നെ ചെ​റു​താ​ണ്.


ബി​സി 2500-എ​ഡി 300 കാ​ല​ഘ​ട്ട​ത്തി​ൽ കു​ഷൈ​റ്റ് ഭ​ര​ണ​കാ​ല​ത്താ​ണ് നു​ബി​യ​ൻ പി​ര​മി​ഡു​ക​ൾ നി​ർ​മി​ച്ച​ത്. കു​ത്ത​നെ​യു​ള്ള വ​ശ​ങ്ങ​ളും മൂ​ർ​ച്ച​യു​ള്ള കോ​ണു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് നു​ബി​യ​ൻ മെ​റോ പി​ര​മി​ഡ്. ഈ​ജി​പ്റ്റി​ലെ​ന്ന​പോ​ലെ സു​ഡാ​നി​ലും രാ​ജ​കീ​യ ശ​വ​കു​ടീ​ര​ങ്ങ​ളാ​ണ് പി​ര​മി​ഡു​ക​ൾ. കു​ഷൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​വ വെ​ളി​ച്ചം വീ​ശു​ന്നു.