ശ്വാസകോശത്തില്‍ മുടി വളര്‍ച്ച; ഒരു പുകവലിക്കാരനില് കണ്ടെത്തിയത്...
Saturday, June 29, 2024 3:15 PM IST
പുകവലിക്കരുത്; അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഒക്കെ പറഞ്ഞാലും ചിലര്‍ ചെവിക്കൊള്ളില്ല. സ്റ്റൈലിനും രസത്തിനുമൊക്കെയായി അവര്‍ പുകച്ചുതള്ളും. ചിലര്‍ അതില്‍ അടിമപ്പെടും.
ചിലര്‍ പാസീവ് സ്മോക്കിംഗ് രീതിയില്‍ മറ്റു ചിലര്‍ക്ക് രോഗങ്ങള്‍ നല്‍കും. പുകവലി നിമിത്തം പലർക്കും പല രോഗങ്ങള്‍ സംഭവിക്കുമെങ്കിലും അടുത്തിടെ ഓസ്ട്രിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒന്ന് സ്വല്പം വേറിട്ടതായിരുന്നു.
ഇവിടുള്ള ഒരു 52 കാരന് കടുത്ത ചുമയാലും ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യത്യസം നിമിത്തവും ഡോക്ടറെ സന്ദര്‍ശിക്കുകയുണ്ടായി. സൂക്ഷ്മമായ പരിശോധനയില്‍ ഇയാളുടെ തൊണ്ടയ്ക്കുള്ളില്‍ രോമം വളരുന്നതായി കണ്ടെത്തി.
ഇതിന്റെ കാരണം ചികഞ്ഞപ്പോള്‍ ആദ്യം തെളിഞ്ഞത് സിഗരറ്റ് വലി എന്നതായിരുന്നു. ഇയാള്‍ 1990-ല്‍ പുകവലി ആരംഭിച്ചതാണ്. ഏകദേശം 30പരം വര്‍ഷങ്ങള്‍ തുടര്‍ച്ചയായി പുകവലിച്ചിരുന്നു. മാത്രമല്ല തന്റെ 10-ാം വയസില്‍ ട്രക്കിയോടോമിക്ക് വിധേയനാവുകയും ചെയ്ത ആളാണ് ഈ വ്യക്തി.
എന്‍ഡോട്രാഷ്യല്‍ ഹെയര്‍ ഗ്രോത്ത് എന്ന ആരോഗ്യപ്രശ്നം പുകവലി നിമിത്തം ഇയാള്‍ വരുത്തിവച്ചതെന്ന് തന്നെ പറയാം. ശേഷം തിരുത്താന്‍ തീരുമാനിച്ച ഇദ്ദേഹം പുകവലി പാടെ ഉപേക്ഷിച്ചത്രെ. പിന്നാലെ ചികിത്സയിലൂടെ ഡോക്ടര്‍മാര്‍ ഇയാളുടെ പ്രശ്നം പരിഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വീണ്ടും രോമം വളരുന്നത് തടയാന്‍ എന്‍ഡോസ്കോപ്പിക് ആര്‍ഗോണ്‍ പ്ലാസ്മ കോഗ്യുലേഷന്‍ എന്ന ചികിത്സ നല്‍കിയതായാണ് വിവരം. എന്തായാലും പുകവലി അത്ര നന്നല്ലെന്ന് മനസിലായി കാണുമല്ലൊ.