ഏഴുമിനിറ്റിനുള്ളില്‍ സോഫ്റ്റ്വെയര് തയാറാക്കും; ഇനി മാറ്റങ്ങളുടെ എഐ കാലം
Thursday, September 14, 2023 4:52 PM IST
മാറുന്ന കാലത്തെ ഏറ്റവും ഒരുക്കുന്നത് സയന്‍സും സാങ്കേതികവിദ്യയുമാണെന്ന് ചിലര്‍ പറയാറുണ്ട്. മനുഷ്യരുടെ നിത്യജീവിതത്തില്‍ സങ്കേതികവിദ്യ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഇപ്പോഴിതാ കണ്ടുപിടിത്തങ്ങള്‍ ചാറ്റുബോട്ടുകളില് എത്തി നില്ക്കുന്നു.
ബാര്‍ഡും ചാറ്റ്ജിപിടിയുമൊക്കെ നമ്മുടെ ഇടയില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ടെക്സ്റ്റ് എഴുതുക, വിവരങ്ങള്‍ പങ്കിടുക, പ്രശ്നപരിഹാരം, പ്രോഗ്രാമിംഗ് ടാസ്ക്കുകളില് സഹായിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളില്‍ ചാറ്റ്ബോട്ടുകളള് നിലവില്‍ ഉപയോക്താക്കളെ സഹായിക്കാറുണ്ട്.
ചാറ്റ്ബോട്ടുകളും മറ്റ് റോബോട്ടുകളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ അടുത്തിടെ നടത്തിയ ഒരു പഠനം നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പഠനം പറയുന്നത് എഐ ചാറ്റ്ബോട്ടുകള്‍ ഏഴ് മിനിറ്റിനുള്ളില്‍ ഒരു സോഫ്റ്റ്വെയര് നിര്‍മിക്കാന്‍ കഴിയും എന്നതാണ്.
ചാറ്റ് ജിപിടിയുടെ 3.5 പതിപ്പ് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് അധിക പരിശീലനമൊന്നും കൂടാതെ സോഫ്റ്റ്വെയര് സൃഷ്ടിക്കാന്‍ കഴിയുമോ എന്ന പഠനം ബ്രൗണ്‍ സര്‍വകലാശാലയിലെയും ചൈനീസ് സര്‍വകലാശാലകളിലെയും ഗവേഷകര്‍ ചേര്‍ന്നാണ് നടത്തിയത്. ഇതിനായി ചാറ്റ്ദേവ് എന്നൊരു സാങ്കല്പിക കമ്പനിയും രൂപീകരിച്ചിരുന്നു.
ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പോലെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ സഹായം തീരേ കുറച്ച് സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഗുണകരമാകുന്നത് ഐടി മേഖലയിലെ കമ്പനികള്‍ക്കാണ്.
ഭാവിയിൽ വലിയ വിപ്ലവങ്ങള്‍ക്കും ഒരുപക്ഷേ കലാപങ്ങള്‍ക്കും ഈ എഐ മാറ്റം തിരിതെളിച്ചേക്കാം. എന്തായാലും പഠനം വിജയകരമായി മാറി. വരും കാലത്ത് ശാസ്ത്രവും സാങ്കേതികവിദ്യയും എന്തൊക്കെ സൃഷ്ടിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്...