കടലിനടിയില്‍ റോഡ്; പഴക്കം 7,000 വര്‍ഷം
Friday, May 26, 2023 3:04 PM IST
ക്രൊയേഷ്യന്‍ ദ്വീപായ കൊർചുളയിൽ പുരാവസ്തു ഗവേഷകര്‍ 7,000 വര്‍ഷം പഴക്കമുള്ള റോഡ് കടലിനടിയില്‍ കണ്ടെത്തി. ഉപദ്വീപുമായി കോര്‍ചുളയെ ബന്ധിപ്പിക്കുന്ന നാല് മീറ്റര്‍ വീതിയുള്ള റോഡാണ് സദര്‍ സര്‍വകലാശാലയ്ക്കു കീഴിൽ നടത്തിയ ഗവേഷണത്തിൽ മെഡിറ്ററേനിയല്‍ കടലിൽ കണ്ടെത്തിയത്.
ബിസി 4900ലാണ് ഈ റോഡ് നിർമിച്ചതെന്നു കരുതുന്നു. ഭൂകന്പത്തിലോ മറ്റോ കൊർചുളല ദ്വീപിന്‍റെയും ഉപദ്വീപുകളുടെയും പല ഭാഗങ്ങളും മുങ്ങിയപ്പോൾ റോഡും കടലിലടിയിലാകുകയായിരുന്നുവെന്നാണു നിഗമനം.
റോഡിനു പുറമെ മണ്‍പാത്രങ്ങള്‍, കല്ലുകൊണ്ടും എല്ലുകൊണ്ടുമുള്ള ആയുധങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ മധ്യ ഇറ്റലിയില്‍നിന്നുള്ളവയായതിനാൽ കൊർചുള ദ്വീപ് നിവാസികൾക്ക് ഇറ്റാലിയന്‍ തീരവുമായുണ്ടായിരുന്ന നിരന്തര വ്യാപാരത്തിന്‍റെ സൂചനയായി കാണുന്നു.
അതിനിടെ കോര്‍ചുള ദ്വീപിനോടു ചേർന്നു മറ്റൊരു ദ്വീപിന്‍റെ ശേഷിപ്പുകൾ കൂടി കണ്ടെത്തിയെന്നു ഗവേഷകര്‍ പറഞ്ഞു. തീക്കല്ലുകള്‍, കല്ലുമഴു, മില്ലുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ ഇതിന്‍റെ ഭാഗമായി കണ്ടെത്തി. കോര്‍ചുള ദീപിന്‍റെ ചെറിയൊരു ഭാഗത്ത് മാത്രമേ ഇതുവരെ പഠനം നടന്നിട്ടുള്ളൂ.