ലോട്ടറിയിൽ ബംന്പർ അടിച്ചാൽ വലിയ തുകയാണ് കിട്ടുക. ജാക്ക്പോട്ട് ആണെങ്കിൽ കിട്ടുന്ന തുകയുടെ വലിപ്പം പിന്നെയും കൂടും. അധ്വാനം ഒന്നുമില്ലാതെ ഈവിധം കിട്ടുന്ന കോടികൾ ധൂർത്തടിച്ചു കളഞ്ഞുകുളിക്കുന്നവരാണു മഹാഭാഗ്യവാന്മാരിൽ മിക്കവരും.

എന്നാൽ, അമേരിക്കയിൽ ജാക്ക്പോട്ട് നേടിയ ട്രക്ക് ഡ്രൈവർക്ക് ഒറ്റയടിക്കല്ല പണം ലഭിക്കുക. ജീവിതാവസാനംവരെ എല്ലാ മാസവും ഒരു തുക ഇയാളുടെ അക്കൗണ്ടിലേക്ക് വരും. ആഴ്ചയിൽ 82,200 രൂപ വീതം മാസം മൂന്നു ലക്ഷത്തിലധികം രൂപ ലഭിച്ചുകൊണ്ടേയിരിക്കും.


റോബിൻ റീഡൽ എന്നയാൾക്കാണ് ലോട്ടറിയടിച്ചതിലൂടെ ഈ ഭാഗ്യം കൈവന്നിരിക്കുന്നത്. 14 വർഷത്തിലേറെയായി ഒറിഗോൺ ലോട്ടറി ഗെയിം കളിക്കുന്ന ആളാണ് റീഡൽ. വിൻ ഫോർ ലൈഫ് ഗെയിമിലാണ് ഇദ്ദേഹത്തിനു ജാക്ക്പോട്ട് ലഭിച്ചത്.

ട്രക്ക് ഡ്രൈവർ ജോലിയിൽനിന്നു രണ്ട് മൂന്ന് വർഷത്തിനുള്ളിൽ വിരമിക്കാനും ലോട്ടറിയിൽനിന്നു കിട്ടുന്ന തുക ഉപയോഗിച്ച് പുതിയൊരു ജീവിതം നയിക്കാനുമാണ് റീഡൽ പ്ലാൻ ചെയ്യുന്നത്.