ഞണ്ടിന് മനുഷ്യരുടെ പല്ല്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍
Wednesday, July 13, 2022 3:48 PM IST
പ്രകൃതിയുടെ വികൃതി എന്നു കേട്ടിട്ടില്ലെ. അത്തരമൊരു കാര്യമാണ് അടുത്തിടെ ഒരു ഞണ്ടിന്‍റെ വാര്‍ത്തയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
പടിഞ്ഞാറന്‍ റഷ്യയിലുള്ള കടലില്‍ നിന്നും ലഭിച്ച ഈ ഞണ്ടിന് വായില്‍ നാലു പല്ലുകള്‍ ഉണ്ടായിരുന്നു. മനുഷ്യരുടെ പല്ലുകള്‍ പോലെ തോന്നിക്കുന്നവയായിരുന്നിത്.
റോമന്‍ ഫെഡോര്‍സ്റ്റോവ് എന്നയാള്‍ക്കാണ് ഇത്തരത്തിലുള്ള ഞണ്ടിനെ ലഭിച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇദ്ദേഹം ഈ ചിത്രം പങ്കുവച്ചിരുന്നു. ഞണ്ടിന്‍റെ ഈ വിചിത്ര രൂപമാറ്റം ചിത്രങ്ങള്‍ കണ്ടവരെ അമ്പരിപ്പിച്ചു.
പ്രകൃതി മാതാവിന്‍റെ സവിശേഷ സൃഷ്ടി എന്നാണൊരാള്‍ കമന്‍റ് ചെയ്തത്. എന്നാല്‍ ഞണ്ടിന്‍റെ പുറം തോട് ശരിയായ രീതിയില്‍ രൂപീകരണം പ്രാപിക്കാത്തതാണ് ഇതിന് കാരണമെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്.