ബ്രിട്ടനില്‍ 650 വര്‍ഷം മുമ്പ് കടലില്‍ മുങ്ങിപ്പോയ നഗരം കണ്ടെത്തി
Friday, June 10, 2022 3:26 PM IST
മധ്യകാലഘട്ടത്തില്‍ കടലില്‍ മുങ്ങിപ്പോയ ബ്രിട്ടനിലെ യോര്‍ക്‌ഷെയര്‍ "അറ്റലാന്‍റിസ്’ എന്നറിയപ്പെടുന്ന നഗരം 650 വര്‍ഷത്തിന് ശേഷം കണ്ടെത്തി. റാവെന്‍സെര്‍ ഓഡ് എന്നും അറിയപ്പെടുന്ന ഇവിടം ഇംഗ്ലണ്ടിലെ യോര്‍ക്‌ഷെയറിന് സമീപമുണ്ടായിരുന്ന ഒരു തുറമുഖ നഗരമായിരുന്നു. ഹമ്പര്‍ അഴിമുഖത്തിനടുത്തായിരുന്ന ഇവിടം ഒരുകാലത്ത് ചരക്ക് കപ്പലുകളുടെയും മീന്‍ പിടുത്തക്കാരുടെയും പ്രധാന താവളമായിരുന്നു.
1362 ജനുവരിയില്‍ ഇവിടം വെള്ളപ്പൊക്കമടക്കം പല കാരണങ്ങളാല്‍ വടക്ക് കടലില്‍ മുങ്ങിയതാണെന്ന് കരുതുന്നു. ഹള്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡാന്‍ പാര്‍സന്‍റെ നേതൃത്വത്തിലുള്ള ഭൗമ ശാസ്ത്രജ്ഞരാണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഏതായാലും ഈ നഗരത്തിന്‍റെ കണ്ടെത്തല്‍ 2000 വര്‍ഷങ്ങള്‍ മുമ്പ് കടലില്‍ കാണാതായെന്ന് വിശ്വസിക്കുന്ന സ്വപ്ന നഗരമായ അറ്റ്ലാന്‍റിസ് തിരയുന്നവര്‍ക്ക് വലിയൊരു ഊര്‍ജം നല്‍കുന്നതാണെന്ന് ചരിത്രകാരനായ ഫില്‍ മതിസണ്‍ പറയുന്നു.