ഹോ, നാക്കിന്റെയൊരു നീളം കണ്ടോ? എന്തായാലെന്താ കയ്യിലൊരു റിക്കാർഡ് ഉണ്ടല്ലോ?
Wednesday, April 2, 2025 3:56 PM IST
ചിലരുടെ സംസാരം കേൾക്കുന്പോൾ എന്തൊരു നീളമാ നാവിന് എന്നു പറയുന്നത് കേട്ടിട്ടില്ലേ. എപ്പോഴെങ്കിലും ഏറ്റവും നീളം കൂടിയ നാവുള്ളത് ആർക്കായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇതാ നാവിന്റെ നീളം കൊണ്ട് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവതി.
ഒരു ഐഫോണിന്റെ വലിപ്പമുണ്ട് യുവതിയുടെ നാവിന്. സാധാരണ ഒരു മനുഷ്യന്റെ നാവിന്റെ നീളത്തേക്കാൾ രണ്ടിരട്ടിയാണിത്. പലരും തന്റെ നാവ് കണ്ട് ഞെട്ടുകയും ഭയത്തോടെ അലറുകയും ചെയ്യുന്നത് ആസ്വദിക്കാറുണ്ടെന്നും യുവതി പറഞ്ഞു.
ചാനൽ ടാപ്പർ എന്ന യുവതി തന്റെ എട്ടാമത്തെ വയസ് മുതലാണ് നാവിന് എന്തോ പ്രത്യേകതയുള്ളതായി തിരിച്ചറിയുന്നത്. ഒരിക്കൽ ഹാലോവീൻ ഫോട്ടോ സെഷനിൽ അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിലാണ് അവൾ അതു ശ്രദ്ധിക്കുന്നത്. ഇതുറപ്പാക്കാൻ ഹാലോവീന്റെ ഫോട്ടോകൾ പ്രിന്റെടുത്തു.
പിന്നീട് അതൊക്കെ ചാനൽ ടപ്പർ വിട്ടു. പിന്നെ അവൾ അതിനെ കുറിച്ച് കൂടുതൽ ബോധവതിയായത് മിഡിൽ സ്കൂളിൽ പഠിക്കുമ്പോവാണ്. അപ്പോഴേക്കും ആളുകളും അവളുടെ നാവ് ശ്രദ്ധിക്കാനും അതിനെക്കുറിച്ച് അഭിപ്രായം പറയാനും തുടങ്ങി.
എന്തായാലും ഇപ്പോൾ തന്റെ നാവുകൊണ്ട് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് യുവതി. ഏറ്റവും നീളമുള്ള നാവിന്റെ ഉടമ എന്ന റിക്കാർഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ചാനൽ ടപ്പറിന്റെ ചുണ്ടിന്റെ അഗ്രം മുതൽ മധ്യഭാഗം വരെ നാവിന് 9.75 സെന്റീമീറ്റർ (3.8 ഇഞ്ച്) നീളമുണ്ട്.