സോറി എനിക്ക് തീരെ സമയമില്ല... ഇന്ത്യയുടെ അയൺമാനാണോ ആ ബൈക്കും ചുമന്ന് പോകുന്നത്
Friday, March 7, 2025 4:33 PM IST
എല്ലാവരും ചെയ്യുന്നതു തന്നെ ഞാനും ചെയ്യുന്നതിൽ ഒരു ത്രില്ലില്ല എന്നു ചിന്തിക്കുന്നവരുണ്ട്. അവർ ചെയ്യുന്നതൊക്കെ മണ്ടത്തരമെന്നു തോന്നുമെങ്കിലും ഇയാൾ എന്താ ചെയ്യുന്നതെന്നുള്ള കൗതുകത്തിനെങ്കിലും ആളുകൾ അവരെ നോക്കും. സമൂഹ മാധ്യമങ്ങളിലെങ്ങാനും ഈ അസാധാരണ പ്രവർത്തിയുടെ വീഡിയോയോ ഫോട്ടോയോ വന്നാൽ വൈറലാകാൻ നിമിഷ നേരം മതി.
"ഘർ കെ കലേഷ്' എന്ന എക്സ് പ്ലാറ്റ്ഫോമിലെ പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റെയിൽവേ ഗേറ്റുകൾ പലപ്പോഴും പലർക്കും പണി കൊടുക്കാറുണ്ട്. ചിലപ്പോൾ ഒന്നിലധികം ട്രെയിനുകൾ പോകാനുണ്ടാകും. അല്ലെങ്കിൽ ഗേറ്റ് ലോക്കായിപ്പോയാൽ ട്രെയിൻ പോയിക്കഴിഞ്ഞാലും തുറക്കാൻ പറ്റാതെ അവിടെ പോസ്റ്റാകും. പക്ഷേ, ഇവിടെ അധിക സമയമൊന്നും നിൽക്കേണ്ടി വന്നില്ലെന്നു തോന്നു. പക്ഷേ, ഒരാൾ തന്റെ ബൈക്കും ചുമന്ന് റെയിൽവേ ക്രോസ് മുറിച്ചു കടന്നു.
വൈറലായ വീഡിയോയിൽ, അടച്ചിട്ട ഒരു റെയിൽവേ ഗേറ്റിനു മുന്നിൽ ആ മനുഷ്യൻ നിൽക്കുന്നു. എന്നാൽ കാത്തിരിക്കുന്നതിനുപകരം, അയാൾ ബൈക്കിൽ നിന്ന് ഇറങ്ങി, അത് തോളിൽ ബാലൻസ് ചെയ്ത് റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നു. ഗേറ്റിൽ കാത്തുനിന്ന മറ്റുള്ളവർ ഞെട്ടലോടെ അവനെ നോക്കുന്നു.
വീഡിയോ വൈറലായതോടെ നിരവധി ലൈക്കുകളും കമന്റുകളും നേടിയിട്ടുണ്ട്. "ഇന്ത്യയിൽ അയൺ മാൻ ഇല്ലെന്ന് ആരാണ് പറഞ്ഞത്? മാർവൽ ഈ വ്യക്തിയെ അന്വേഷിക്കുകയാണ് - നമ്മുടെ അടുത്ത സൂപ്പർഹീറോ!' ഇതാ എന്നൊക്കെ പറഞ്ഞാണ് കമന്റുകൾ വരുന്നത്. ഇച്ഛാശക്തിയുള്ളിടത്ത് ഒരു മാർഗവുമുണ്ട! യഥാർത്ഥ ദൃഢനിശ്ചയത്തിന് തടസ്സങ്ങളൊന്നുമില്ല'' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
''യേ ഹേ സമയ് കി കീമത് കോ ജന്ന, ജാൻ ജായേ പാർ ടൈം വേസ്റ്റ് നാ ഹോണ ചാഹിയേ'' (ഇത് സമയത്തിന്റെ മൂല്യം അറിയുക എന്നതാണ്, നിങ്ങൾക്ക് അത് അറിയാമായിരിക്കും, നിങ്ങൾ സമയം പാഴാക്കരുത്) എന്നായിരുന്നു ഒരാളുടെ കമന്റ്. ''അദ്ദേഹത്തിന് യമരാജുമായി ഒരു അടിയന്തര അപ്പോയിന്റ്മെന്റ് ഉണ്ടെന്ന് തോന്നുന്നു!'' എന്നായിരുന്നു രസകരമായ ഒരു കമന്റ്.