ഈ നിലപാടിനിരിക്കട്ടെ ഒരു കയ്യടി, വധുവിന്റെ പെരുമാറ്റത്തിൽ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
Thursday, March 6, 2025 11:52 AM IST
ഇന്ത്യയിലിത് കല്യാണക്കാലാണ്. അതുകൊണ്ടുതന്നെ കല്യാണ ചടങ്ങുകളുമായി ബന്ധപ്പെട്ട വീഡിയോകൾക്കും ഫോട്ടോകൾക്കുമൊന്നും സമൂഹമാധ്യമങ്ങളിൽ ഒരു പഞ്ഞവുമില്ല. ചില വീഡിയോകൾ ചിരിയുണർത്തും ചിലതാകട്ടെ എന്താണിങ്ങനെ എന്ന ചോദ്യമുയർത്തും. ചിലതാകട്ടെ ആരുടേയും മനം നിറയ്ക്കും.
എന്തായാലും സമൂഹ മാധ്യമങ്ങളിലെ കാഴ്ച്ചക്കാരുടെ മനംനിറച്ചൊരു വധുവിനെ പരിചയപ്പെടാം. വിവാഹ വേദിയിലേക്ക് നടന്നു നീങ്ങുകയാണ് വധു. ഒപ്പം സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയുണ്ട്. നടന്നു നീങ്ങുന്നതിനിടയിൽ വധു നൃത്തം ചെയ്യാൻ തുടങ്ങുന്നു. മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് നൃത്തം ചെയ്ത് അതീവ സന്തോഷവതിയായാണ് വധു കാണപ്പെടുന്നത്.
അവൾ മനോഹരമായി നൃത്തം ചെയ്യുമ്പോൾ, ചില അതിഥികൾ അവളുടെ മേൽ പണം വർഷിക്കാൻ തുടങ്ങുന്നു. പല പരമ്പരാഗത കുടുംബങ്ങളിലും സാധാരണമായി കാണപ്പെടുന്നതാണ് ഈ രീതി. എന്നാൽ, അവൾ ഉടൻ തന്നെ നൃത്തം നിർത്തി, തല കുനിച്ച്, അതുവരെയുണ്ടായിരുന്ന പുഞ്ചിരിയില്ലാതെ വേദിയിലേക്ക് നടന്നു നീങ്ങി.
വധുവിന്റെ ഈ പെരുമാറ്റത്തെ അഭിനന്ദിക്കുന്നവർ നിരവധിയാണ്. മാന്യമായുള്ള വധുവിന്റെ പെരുമാറ്റത്തെയാണ് പലരും അഭിനന്ദിക്കുന്നത്. @sr_cinematicc എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വധുവിന്റെ മനോഹരമായ പെരുമാറ്റത്തോടുള്ള ആരാധനയും അഭിനന്ദനവുമാണ് കമന്റിൽ ഏറെയും. നിറഞ്ഞിരിക്കുന്നത്. "ആരോ അവളുടെ ഏറ്റവും മികച്ച നിമിഷം നശിപ്പിച്ചു," എന്നുള്ള പ്രതികരണങ്ങളുമുണ്ട്. "ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ വധു, എന്നായിരുന്നു ഒരാളുടെ അഭിപ്രായം.