ന​മ്മ​ള്‍ മ​നു​ഷ്യ​ര്‍​ക്കി​ട​യി​ല്‍ പൊ​ക്ക​മു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രു​മൊ​ക്കെ​യു​ണ്ട​ല്ലൊ. ചി​ല​ര്‍ ഇ​തൊ​ന്നും അ​ത്ര കാ​ര്യ​മാ​ക്കാ​റി​ല്ലെ​ങ്കി​ലും ചി​ല​ര്‍​ക്കി​ത് വ​ലി​യ പ്ര​ശ്‌​ന​മാ​ണ്. പൊ​ക്കം ഇ​ല്ലാ​യ്മ​യും മ​റ്റും ആ​ളു​ക​ളെ ചി​ല​പ്പോ​ള്‍ മാ​സ​നി​ക​മാ​യി ത​ക​ര്‍​ക്കും.

അ​ടു​ത്തി​ടെ ഒ​രു വേ​റി​ട്ട ക​ണ്ടു​മു​ട്ട​ലി​ന് നെ​റ്റി​സ​ണ്‍​സ് സാ​ക്ഷ്യം വ​ഹി​ക്കു​ക​യു​ണ്ടാ​യി. അ​താ​യ​ത് ഈ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ സ്ത്രീ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ സ്ത്രീ​യെ ക​ണ്ടു​മു​ട്ടി​യ നി​മി​ഷ​ത്തി​നാ​യി​രു​ന്നു അ​വ​ര്‍ സാ​ക്ഷി​യാ​യ​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ സ്ത്രീ​യാ​യ ജ്യോ​തി ആം​ഗെ​യും ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വ​നി​ത​യാ​യ റു​മേ​സ ഗെ​ല്‍​ഗി​യെ​യും ല​ണ്ട​നി​ലാ​ണ് ക​ണ്ടു​മു​ട്ടി​യ​ത്. ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്സ് സം​ഘ​ടി​പ്പി​ച്ച ഈ ​മീ​റ്റിം​ഗ് അ​വ​രു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ നെ​റ്റി​സ​ണ്‍​സി​ന് മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

തു​ര്‍​ക്കി​യി​ല്‍ നി​ന്നു​ള്ള 27 കാ​രി​യാ​യ റു​മേ​സ ഗെ​ല്‍​ഗി​യു​ടെ ഉ​യ​രം ഏഴ​ടി 0.7 ഇ​ഞ്ച് (215.16 സെ​ന്‍റീ​മീ​റ്റ​ര്‍) ആ​ണ്. 1997 ജ​നു​വ​രി ഒ​ന്നി​ന് ജ​നി​ച്ച റു​മേ​സ ഒ​രു ട​ര്‍​ക്കി​ഷ് അ​ഭി​ഭാ​ഷ​ക​യും ഗ​വേ​ഷ​ക​യും വെ​ബ് ഡെ​വ​ല​പ്പ​റു​മാ​ണ്. ഏ​റ്റ​വും വ​ലി​യ കൈ​ക​ള്‍ (സ്ത്രീ), ​നീ​ള​മു​ള്ള വി​ര​ലു​ക​ള്‍ (സ്ത്രീ), ​ഏ​റ്റ​വും നീ​ള​മു​ള്ള പു​റം (സ്ത്രീ) ​എ​ന്നി​വ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡു​ക​ള്‍ അ​വ​രു​ടെ പേ​രി​ലാ​ണ്.

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ജ്യോ​തി ആം​ഗെ എ​ന്ന 30 കാ​രി​യു​ടെ ഉ​യ​രം 24.7 ഇ​ഞ്ച് (62.8 സെ​ന്‍റീമീ​റ്റ​ര്‍) ആ​ണ്. ഇ​ന്ത്യ​യി​ലെ നാ​ഗ്പു​രി​ല്‍ 1993 ഡി​സം​ബ​ര്‍ 16-ന് ​ജ​നി​ച്ച ജ്യോ​തി കി​ഷ​ന്‍​ജി ആം​ഗെ ഒ​രു ഇ​ന്ത്യ​ന്‍ അ​ഭി​നേ​ത്രി​യാ​ണ്. അ​മേ​രി​ക്ക​ന്‍ ഹൊ​റ​ര്‍ സ്റ്റോ​റി (2011), ബി​ഗ് ബോ​സ് (2006), അ​മേ​രി​ക്ക​ന്‍ ഹൊ​റ​ര്‍ സ്റ്റോ​റി: ഫ്രീ​ക്ക് ഷോ - ​എ​ക്സ്ട്രാ-​ഓ​ര്‍​ഡി​ന​റി ആ​ര്‍​ട്ടി​സ്റ്റ് (2014) എ​ന്നി​വ​യി​ലെ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​വ​ര്‍ കൂ​ടു​ത​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ റു​മേ​സ ജ്യോ​തി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​ത് കാ​ണാം. ജ്യോ​തി വ​ള​രെ സു​ന്ദ​രി​യാ​ണെ​ന്ന് റു​മേ​സ പ​റ​യു​ന്നു​ണ്ട്. ഈ ​അ​പൂ​ര്‍​വ നി​മി​ഷം സൈ​ബ​ര്‍​ലോ​ക​ത്ത് കൗ​തു​ക​മാ​യി മാ​റി.