ന്യൂ​സി​ല​ന്‍​ഡ് പോ​ലീ​സു​കാ​ര്‍ വ​ക ഭാ​ന്‍​ഗ്ര; കൗ​തു​ക​ക​രം
Thursday, October 24, 2024 12:20 PM IST
ഏ​റെ പ്ര​ശ​സ്ത​മാ​യ ഒ​ന്നാ​ണ് ഭാ​ന്‍​ഗ്ര. പ​ഞ്ചാ​ബി​ലെ പാ​ര​മ്പ​ര്യേ​ത​ര സം​ഗീ​ത​മാ​ണ് ഭാ​ന്‍​ഗ്ര. കാ​ല​ക്ര​മേ​ണ, ദ​ക്ഷി​ണേ​ഷ്യ​യി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും ഭാ​ന്‍​ഗ്ര ഹി​റ്റാ​യി മാ​റി. നി​ര​വ​ധി ആ​ല്‍​ബ​ങ്ങ​ളും ഷോ​ക​ളും മ​റ്റും ഭാ​ന്‍​ഗ്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ ഈ ​ഭാ​ന്‍​ഗ്ര മ​റ്റൊ​രു ത​ല​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ന്യൂ​സി​ല​ന്‍​ഡ് പോ​ലീ​സു​കാ​ര്‍ ഭാ​ന്‍​ഗ്ര ബീ​റ്റ്‌​സി​ന് ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്. ഫു​ഡ് ആ​ന്‍​ഡ് ട്രാ​വ​ല്‍ ബ്ലോ​ഗ​ര്‍ ഭ​വി​ക് ഭ​ട്ട് റെ​ക്കോ​ര്‍​ഡു​ചെ​യ്ത വീ​ഡി​യോ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഊ​​ജ​സ്വ​ല​രാ​യി​ട്ട് പ​ഞ്ചാ​ബി സം​ഗീ​ത​ത്തി​ല്‍ നൃ​ത്തം ചെ​യ്യു​ന്നു. ചു​റ്റു​മു​ള്ള ജ​ന​ക്കൂ​ട്ടം അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

സം​ഭ​വം ഇ​ന്ത്യ​ക്കാ​രു​ടെ പ്രീ​തി​ക്ക് പാ​ത്ര​മാ​യി. നി​ര​വ​ധി​പേ​ര്‍ അ​വ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. "നി​ങ്ങ​ള്‍​ക്ക് മ​റ്റ് പാ​ര​മ്പ​ര്യ​ങ്ങ​ളും സം​സ്‌​കാ​ര​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന മ​നോ​ഹ​ര​മാ​യ സ്ഥ​ല​മാ​ണ് ഇവിടം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "കൊ​ള്ളാം ! എ​ല്ലാ​വ​ര്‍​ക്കും ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.