"മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​ര്‍'; എ​യ​ര്‍ ഫ്ര​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ചാ​യ ഉ​ണ്ടാ​ക്കി​യ​പ്പോ​ള്‍
Friday, October 18, 2024 3:44 PM IST
ഒ​രു ചാ​യ ഉ​ണ്ടാ​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്ന് ചോ​ദി​ച്ചാ​ല്‍ പ​ല​രും പ​റ​യു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി ആ​യി​രി​ക്കും. ഒ​രു പാ​ത്ര​ത്തി​ല്‍ വെ​ള്ളം വ​യ്ക്കു​ന്നു, തേ​യി​ല​യും പ​ഞ്ച​സാ​ര​യും ഇ​ടു​ന്നു, തി​ള​പ്പി​ക്കു​ന്നു...

എ​ന്നാ​ല്‍ കാ​ലം പ​രീ​ക്ഷ​ണ​ങ്ങ​ളു​ടേ​ത് കൂ​ടി​യാ​ണ​ല്ലൊ. മാ​ത്ര​മ​ല്ല ഇ​ത്ത​രം പ​രീ​ക്ഷ​ണ കാ​ഴ്ച​ക​ള്‍ നെ​റ്റി​സ​ണ്‍​സി​ന് മു​ന്നി​ലും എ​ത്തു​ന്നു. അ​തി​പ്പോ​ള്‍ വിജ​യ​ക​ര​മെ​ങ്കി​ല്‍ ചി​ല​രെ​ങ്കി​ലും അ​നു​ക​രി​ക്കും.

ഇ​പ്പോ​ഴി​താ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ല്‍ ഒ​രാ​ള്‍ എ​യ​ര്‍ ഫ്ര​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ചാ​യ ഉ​ണ്ടാ​ക്കു​ന്ന​താ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു സ്ത്രീ ​എ​യ​ര്‍ ഫ്ര​യ​റി​ല്‍ ചാ​യ ഉ​ണ്ടാ​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് ആ​ളു​ക​ളെ പ​ഠി​പ്പി​ക്കുന്നു.

ക്ലി​പ്പി​ല്‍, അ​വ​ര്‍ ആ​ദ്യം എ​യ​ര്‍ ഫ്ര​യ​ര്‍ തു​റ​ക്കു​ന്ന​താ​യി കാ​ണി​ക്കു​ന്നു. ശേ​ഷം ഫ്ര​യ​റി​നു​ള്ളി​ല്‍ ഒ​രു ക​പ്പ് വ​യ്ക്കു​ക​യും ക​പ്പി​ല്‍ ഒ​രു ടീ ​ബാ​ഗ് ഇ​ടു​ക​യും ചെ​യ്യു​ന്നു. അ​തി​നു​ശേ​ഷം, അ​വ​ള്‍ ത​ണു​ത്ത പൈ​പ്പ് വെ​ള്ളം അ​തി​ല്‍ ഒ​ഴി​ക്കു​ന്നു. എ​ന്നി​ട്ട് പ​ഞ്ച​സാ​ര ചേ​ര്‍​ത്ത് ആ​റ് മി​നി​റ്റ് ടൈ​മ​ര്‍ സ​ജ്ജീ​ക​രി​ച്ച് മെ​ഷീ​ന്‍ ഓ​ണാ​ക്കു​ന്നു. അ​ത് ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​വ​ള്‍ അ​തി​ല്‍ പാ​ല്‍ ഒ​ഴി​ച്ച് വീ​ണ്ടും മെ​ഷീ​ന്‍ ഓ​ണാ​ക്കി. അ​വ​സാ​നം, അ​വ​ർ എ​യ​ര്‍ ഫ്ര​യ​ര്‍ തു​റ​ക്കു​ന്നു. അ​പ്പോ​ള്‍ ചാ​യ ത​യാ​ര്‍....

ഈ ​വീ​ഡി​യോ വൈ​റ​ലാ​യി മാ​റി. ചി​ല കാ​ഴ്ച​ക്കാ​ര്‍ ര​സി​ച്ചു. മ​റ്റു​ള്ള​വ​ര്‍ ഈ ​രീ​തി അ​നാ​വ​ശ്യ​മാ​ണെ​ന്ന് വി​മ​ര്‍​ശി​ച്ചു. "ഈ ​ചാ​യ കു​ടി​ച്ചാ​ല്‍ ഉ​ട​ന്‍ ഛര്‍​ദ്ദി​ക്കും' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.