ഒരു കാടിളകി വരുന്നുണ്ടല്ലൊ; കൗതുകമായി ഇൻഡോർ "പറക്കും തളിക'
Tuesday, October 1, 2024 12:02 PM IST
പറക്കും തളിക എന്ന മലയാള ചലച്ചിത്രം വലിയ ഹിറ്റായിരുന്നല്ലൊ. അതില്‍ മിക്കവരേയും ഏറ്റവും ചിരിപ്പിച്ച ഒരു രംഗമായിരുന്നു താമരാക്ഷന്‍പിള്ള ബസ് കല്യാണത്തിനായി ഒരുങ്ങി വരുന്നത്. ഒരു കാടിളകി വരുന്ന കാര്യം ആ സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്.
അടുത്തിടെ മധ്യപ്രദേശിലെ ഇൻഡോറില്‍ കണ്ട കാഴ്ചയയും ഏതാണ്ട് സമാനമായിരുന്നു. റിഷവ് യാദവ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ വിവാഹിതരായ ദമ്പതികള്‍ക്കായി ഒരുക്കിയ കാറാണുള്ളത്.
എന്നാല്‍ ഈ വാഹനത്തില്‍ പൂവിന് പകരം ഇലകളും ചെടികളുമൊക്കെയാണുള്ളത്. മറ്റ് വാഹനത്തിലുള്ളവര്‍ കൗതുകത്തോടെ ഈ കാഴ്ച കാണുന്നു. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "പെട്ടെന്നുള്ള കല്യാണമായിരുന്നു. പൂക്കള്‍ ലഭിക്കാന്‍ കാത്തുനിന്നില്ല' എന്നാണൊരാള്‍ കുറിച്ചത്.