"മനോഹരമായ അനുഭവം'; മാലദ്വീപ് അണ്ടര്‍വാട്ടര്‍ റെസ്റ്റോറന്റ്
Monday, September 30, 2024 12:41 PM IST
ഈ ലോകത്ത് വളരെ കൗതുകകരവും രസകരവുമായ കാര്യങ്ങള്‍ മനുഷ്യര്‍ നിര്‍മിച്ചിട്ടുണ്ട്. അവയില്‍ പലതും വ്യാപാരവുമായി ബന്ധപ്പെട്ടുള്ളതാകാം. എന്തുതന്നെയായാലും അവയുടെ സവിശേഷത ആളുകളെ അതിലേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരിക്കും.
അത്തരത്തിലൊരു റെസ്റ്റോറന്റിന്റെ കാര്യമാണിത്. ഇത് അങ്ങ് മാലദ്വീപിലാണുള്ളത്. ഈ റെസ്റ്റോറന്റ് വെള്ളത്തിനടിയിലാണ് എന്നതാണ് ഇതിന്റെ സവിശേഷത.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ഒരു യുവതി പടിയിറങ്ങി താഴേക്ക് നടക്കുന്നതായി കാണാം. ഒരുവശത്തായി ഉള്ള ഗ്ലാസ് വിന്‍ഡോയില്‍ ജലം നിറഞ്ഞതായി കാണാം. യുവതി പിന്നീട് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
ഈ സമയം ജീവനക്കാര്‍ അവരെ സ്വാഗതം ചെയ്യുന്നു. അവര്‍ ഒരു ഇരിപ്പിടത്തില്‍ എത്തുന്നു. ഈ സമയം ചുറ്റും ജലത്താല്‍ മൂടി നില്ക്കുന്നതായി കാണാം. റെസ്റ്റോറന്റിന്റെ ഇന്റീരിയര്‍ വ്യൂ വളരെ ഹൃദ്യമെന്ന് പറയാതെ വയ്യ.
"എന്തൊരു മനോഹരമായ അനുഭവം' എന്ന അടിക്കുറിപ്പോടെ എത്തിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഒരിക്കയെലങ്കിലും പോകണമെന്ന് തോന്നിപ്പിച്ച മറ്റൊരിടം' എന്നാണൊരാള്‍ കുറിച്ചത്.