ചു​മ്മാ കി​ട​ന്ന് ഉ​റ​ങ്ങി​യ​തി​നു ക​ന്ന​ഡ​ യു​വ​തി പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​യ​ത് ഒ​ന്പ​തു ല​ക്ഷം രൂ​പ. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​ സാ​യി​ശ്വ​രി​യാ​ണ് ഉ​റ​ങ്ങി പ​ണം നേ​ടി​യ​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യി മാ​റി​യ​ത്.

ഉ​റ​ങ്ങി​യാ​ൽ എ​ങ്ങ​നെ ല​ക്ഷ​ങ്ങ​ൾ കി​ട്ടു​മെ​ന്ന​ല്ലേ? അ​ടു​ത്തി​ടെ, ബം​ഗ​ളു​രു ആ​സ്ഥാ​ന​മാ​യു​ള്ള സ്റ്റാ​ർ​ട്ട​പ് ഹോം ​ആ​ൻ​ഡ് സ്ലീ​പ്പ് സൊ​ല്യൂ​ഷ​ൻ ബ്രാ​ൻ​ഡാ​യ വേ​ക്ക്ഫി​റ്റി​ന്‍റെ സ്ലീ​പ്പ് ഇ​ന്‍റേ​ൺ​ഷി​പ്പ് പ്രോ​ഗ്രാ​മി​ൽ സാ​യി​ശ്വ​രി പ​ങ്കെ​ടു​ത്തി​രു​ന്നു.


ഇ​തി​ലൂ​ടെ പ​ര​മാ​വ​ധി ഉ​റ​ക്കം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്പ​തുല​ക്ഷം രൂ​പ​യും പു​ര​സ്‌​കാ​ര​വു​മാ​യി​രു​ന്നു സ​മ്മാ​നം. ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ണു യു​വ​തി ല​ക്ഷ​ങ്ങ​ൾ നേ​ടി​യ​ത്.

വേ​ക്ക്ഫി​റ്റ് ക​മ്പ​നി സം​ഘ​ടി​പ്പി​ച്ച 60 ദി​വ​സ​ത്തെ സ്ലീ​പ് ഇ​ന്‍റേ​ൺ​ഷി​പ്പി​ൽ ദി​വ​സ​വും ഒ​ന്പ​തുമ​ണി​ക്കൂ​ർ ആ​ണ് ഉ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. പ​വ​ർ നാ​പ്സ് എ​ടു​ത്ത് പു​തി​യ വേ​ക്ക്ഫി​റ്റ് മെ​ത്ത പ​രീ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് അ​വ​രു​ടെ ജോ​ലി.