ജ​പ്പാ​നി​ലെ വ​മ്പ​ന്‍ ഐ​സ്‌​ക്രീം; കൗ​തു​കം​ത​ന്നെ
Friday, September 27, 2024 10:48 AM IST
ഐ​സ്‌​ക്രീം ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ര്‍ ആ​രാ​ണു​ള്ള​ത്. ഉ​ട​ന്‍ അ​ലി​ഞ്ഞി​ല്ലാ​താ​കു​മെ​ന്ന​തി​നാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഐ​സ്‌​ക്രീം ശാ​പ്പി​ടാ​നാ​ണ് എ​ല്ലാ​വ​രും ശ്ര​മി​ക്കു​ക. എ​ങ്കി​ലും ആ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ ക​ഴി​യു​ന്ന​ത്ര ആ​സ്വ​ദി​ക്കാ​ന്‍ ആ​ളു​ക​ള്‍ ശ്ര​മി​ക്കും.

പ​ല​പ്പോ​ഴും ചെ​റി​യ ഐ​സ്‌​ക്രീ​മു​ക​ള്‍ ആ​ണ​ല്ലൊ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തു​ക. എ​ന്നാ​ല്‍ ജ​പ്പാ​നി​ലെ നാ​ഗ​സാ​ക്കി ന​ഗ​ര​ത്തി​ലെ ഒ​രു ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ഐ​സ്‌​ക്രീം ഡെ​സേ​ര്‍​ട്ട് പ്രേ​മി​ക​ളു​ടെ വാ​യി​ല്‍ ക​പ്പ​ലോ​ടി​ക്കു​ക​യാ​ണ്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ 120 സെന്‍റീമീ​റ്റ​ര്‍ നീ​ള​മു​ള്ള ഐ​സ്‌​ക്രീം ട​വ​ര്‍ ആ​ണു​ള്ള​ത്. ഇ​തി​ന്‍റെ നി​ര്‍​മാ​ണം വി​ശ​ദ​മാ​യ രീ​തി​യി​ല്‍ വീ​ഡി​യോ പ​റ​യു​ന്നു. ത​യാ​റാ​ക്കി​യ ഐ​സ്‌​ക്രീം ഒ​രു പ​രി​ചാ​രി​ക മേ​ശ​പ്പു​റ​ത്ത് വ​യ്ക്കു​ന്ന​തും ആ​ളു​ക​ള്‍ ഭ​ക്ഷി​ക്കു​ന്ന​തും കാ​ണാ​ന്‍ ക​ഴി​യും.

പ​രി​ധി​യി​ല്ലാ​ത്ത ടോ​പ്പിം​ഗു​ക​ള്‍, കൂ​ടാ​തെ ചി​ല ക്രി​യേ​റ്റീ​വ് പ​ഴ​ങ്ങ​ളും ബെ​റി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഐ​സ്‌​ക്രീം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഇ​തു​വ​രെ 14.5 മി​ല്യ​ണ്‍ കാ​ഴ്ച​ക്കാ​രെ​യാ​ണ് വീ​ഡി​യോ നേ​ടി​യ​ത്. "ഒ​രു വി​ഷ്വ​ല്‍ ട്രീ​റ്റ്' എ​ന്നാ​ണൊ​രാ​ള്‍ ക​മ​ന്‍റായി കു​റി​ച്ച​ത്


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.