"മൃതദേഹങ്ങള്‍ സംരക്ഷിക്കുന്ന' സൗത്ത് സുലവേസിയിലെ ടൊരാജന്‍
Saturday, September 14, 2024 3:26 PM IST
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ വ്യത്യസ്ത പാരമ്പര്യങ്ങളില്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തും ആളുകള്‍ക്കിടയില്‍ വേറിട്ട ആചാരങ്ങള്‍ കാണാം.
ചിലത് സാധാരണമെങ്കിലും ചില ഇടങ്ങളിലെ ആചാരങ്ങള്‍ മറ്റ് ആളുകളെ അദ്ഭുതപ്പെടുന്നു. അത്തരത്തില്‍ വിചിത്രമായ രീതികള്‍ പിന്തുടരുന്നവരാണ് ഇന്തോനേഷ്യയിലെ തെക്കന്‍ സുലവേസിയിലെ ടൊരാജന്‍ വംശജര്‍. ഈ ജനങ്ങള്‍ പിന്തുടരുന്ന വിചിത്രമായ പാരമ്പര്യങ്ങളെക്കുറിച്ച് കേട്ടാല്‍ നമ്മള് ആശ്ചര്യപ്പെടും.
അവര്‍ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ വിചിത്രമായ രീതിയിലാണ് അനുസ്മരിക്കുന്നത്.
താനാ ടോറജ പ്രദേശത്തെ ഗോത്രക്കാര്‍, നിര്‍ജീവ വസ്തുക്കളെ ജീവനുള്ളതായി കണക്കാക്കുന്നു. അവരുടെ അഭിപ്രായത്തില്‍, മനുഷ്യനായാലും മൃഗമായാലും, എല്ലാവര്ക്കും ആത്മാവുണ്ട്.
മരണം പെട്ടെന്നുള്ളതല്ലെന്നും മരണാനന്തര ജീവിതത്തിലേക്കുള്ള ക്രമാനുഗതമായ പ്രക്രിയയാണെന്നും അവര്‍ വിശ്വസിക്കുന്നു. ഇക്കാരണത്താല്‍, അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ മരണശേഷം ഉടന്‍ അടക്കം ചെയ്യാറില്ല.
മരിച്ചയാളുടെ മൃതദേഹം പല പാളികളില്‍ തുണിയില്‍ പൊതിഞ്ഞ് ഫോര്മാല്ഡിഹൈഡിന്റെയും വെള്ളത്തിന്റെയും സഹായത്താൽ അഴുകാതെ സൂക്ഷിക്കുന്നു. വര്‍ഷങ്ങളോളം അവര്‍ ശരീരത്തെ സംരക്ഷിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
ടൊരാജന്‍ ജനതയുടെ വിശ്വാസമനുസരിച്ച്, നന്നായി സംരക്ഷിച്ചിരിക്കുന്ന ശവശരീരം ഒരു നല്ല ഭാവി നല്കുമത്രെ. അതിനാല്‍ മരണപ്പെട്ടവര്‍ക്ക് കുടുംബങ്ങള്‍ ഗണ്യമായ പരിണന നല്കുന്നു.
ശവം കഴുകുക, പുത്തന്‍ വസ്ത്രം ധരിപ്പിക്കുക, അവരോട് സംസാരിക്കുക, ഫോട്ടോ എടുക്കുക, ഭക്ഷണ പാനീയങ്ങള്‍ തയാറാക്കുക, സിഗരറ്റ് നല്‍കുക ഒക്കെ ചെയ്യാറുണ്ടവര്‍.
ആചാരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, അവര്‍ മരിച്ചയാളുടെ ശവക്കുഴികള്‍ വൃത്തിയാക്കി അവിടെ അടക്കം ചെയ്യുന്നു. ഈ ആചാരം അവര്‍ എല്ലാ വര്‍ഷവും പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷിക്കുന്നു.
ഇത് മാത്രമല്ല, എരുമ മുതല്‍ പന്നി വരെയുള്ള മൃഗങ്ങളെ ബലിയും നല്‍കാറുണ്ട്. ഒരു വ്യക്തി എത്ര സമ്പന്നനാണോ അത്രയധികം മൃഗങ്ങളെ കൊല്ലുന്നു. അറുത്തുകഴിഞ്ഞാല്, ചടങ്ങിനെത്തിയ ആളുകള്‍ക്ക് ആ മൃഗങ്ങളുടെ മാംസം നല്‍കുകയും ചെയ്യുമത്രെ...