"ബൈക്ക് കൊണ്ട് ട്രെയിന്‍ വലിച്ചുകൊണ്ട് പോകാനാകുമൊ സക്കീര്‍ ഭായിക്ക്; ബട്ട്...'
Friday, September 13, 2024 12:27 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ പല വിചിത്രമായ കാര്യങ്ങളും നമുക്ക് മുന്നില്‍ എത്താറുണ്ട്. റീല്‍സിനും പ്രാങ്കിനുമായി പലരും പല വെറെെറ്റി കാര്യങ്ങളും ചെയ്യുന്നു. അവയില്‍ ചിലത് ചിരിപ്പിക്കുന്നു. മറ്റ് ചിലത് അവരെ അവസാനിപ്പിക്കുന്നു.
ഇപ്പോഴിതാ ട്രെയിനിന്റെ എന്ജിന് ബൈക്കില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്ന യുവാവ് വൈറലാകുന്നു. യുപിയിലെ മുസാഫര്‍നഗറില്‍ നിന്നുള്ള കാഴ്ചയാണിതെന്നാണ് വിവരം.
ദിയോബന്ദ്-റൂര്‍ക്കി റെയില്‍വേ ലൈനിലാണ് സംഭവം. എക്സിലെത്തിയ ദൃശ്യങ്ങളില്‍ റെയില്‍വേ ട്രാക്കിലായി എന്ജിന് കിടക്കുന്നു. അതില്‍ കയറുകെട്ട് തന്റെ ബൈക്കുമായി ബന്ധിപ്പിക്കുകയാണ് ഒരു യുവാവ്. ശേഷം ബൈക്ക് മുന്നോട്ട് പായിക്കുന്നു.
രണ്ട് പേരിരിക്കുന്ന ബൈക്ക് അത്രയധികം ഭാരമുള്ള എന്‍ജിനെ നീക്കാന്‍ ശ്രമിച്ചാല്‍ എന്ത് സംഭവിക്കാന്‍. ബൈക്ക് മുന്‍ വീല്‍ പൊന്തി നിന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ദൃശ്യങ്ങളില്‍ ഉപയോഗിച്ച ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു.
സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു. ദിയോബന്ദിലെ മജോല ഗ്രാമത്തില്‍ താമസിക്കുന്ന വിപിന്‍ കുമാര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതെങ്കിലും വീഡിയോ പഴയതാണെന്നാണ് അവകാശവാദം.