ലോകവസാനം കുറിക്കുന്ന മധുബനിയിലെ പറക്കും ഉറുമ്പുകള്‍
Monday, September 9, 2024 12:45 PM IST
ലോകാവസാനവുമായി ബന്ധപ്പെട്ട വിവിധ വിശ്വാസങ്ങളുണ്ട്. പല മതങ്ങളും പല സംസ്കാരങ്ങളും വിശ്വാസങ്ങളും പല രീതിയില്‍ ഇക്കാര്യത്തെ നോക്കി കാണുന്നു. എന്തിനേറെ ശാസ്ത്രം തന്നെ ലോകവസാനത്തെ കുറിച്ച് പറയാറുണ്ടല്ലൊ.
അടുത്തിടെ ബീഹാറിലെ മധുബനിയില്‍ നിന്നുള്ള ആളുകള്‍ ലോകവസാനം അടുത്തെന്ന കാര്യം ഉറപ്പിച്ചു. അതിന് കാരണമാണ് കൗതുകകരം. പറക്കുന്ന ഉറുമ്പുകളെ ഇവിടങ്ങളില്‍ കാണാന്‍ തുടങ്ങിയത്രെ.
മധുബനി മേഖലയിലുള്ളവര്‍ കരുതുന്നത് ഇത്തരം ഉറുമ്പുകള്‍ അന്ത്യകാലത്തിന്റെ സൂചനയാണെന്നാണ്. മഴയ്ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെടുമ്പോഴാണ് ഇത്തരം ഉറുമ്പുകളെ കാണുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാത്രിയില്‍ ബള്‍ബുകള്‍ പോലെയുള്ള പ്രകാശ സ്രോതസുകള്‍ക്ക് ചുറ്റും ഇവയെ കാണാം.
ഉറുമ്പുകളിലെ ചിറകുകള് സൂചിപ്പിക്കുന്നത് പ്രാദേശിക വിശ്വാസങ്ങളനുസരിച്ച് ജീവിതത്തിന്റെ ഒരു സുപ്രധാന ഘട്ടം അവസാനിക്കാന്‍ പോകുന്നു എന്നതാണത്രെ. എന്നാല്‍ ശാസ്ത്രത്തിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ പറക്കുന്ന ഉറുമ്പ് പ്രതിഭാസം സ്വാഭാവിക കാരണങ്ങളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു.
കനത്ത മഴയെത്തുടര്‍ന്ന്, ഉറുമ്പുകള്‍ അവരുടെ അഭയകേന്ദ്രങ്ങളില്‍ നിന്ന് ചിറകുമായി പ്രജനനത്തിനായി വരുന്നു. ചിറകുകള് ഒരു പ്രധാന അവയവമാണ്. ഇത് പ്രാണികളെ പുനരുല്പാദന പ്രക്രിയയില്‍ സഹായിക്കുന്നു. ചിറകുള്ള ഉറുമ്പുകള്‍ പ്രകാശ സ്രോതസുകള്‍ക്ക് സമീപമെത്തുന്നതിന്റെ അര്‍ഥം അവര്‍ താമസിക്കാന്‍ ഒരു പുതിയ സ്ഥലം തേടുന്നു എന്നതാണത്രെ.
എന്തായാലും അലേറ്റ്സ് എന്ന ഈ ഉറുമ്പുകള്‍ തങ്ങളുടെ പറക്കല്‍ തുടരുന്നു; ശാസ്ത്രവും വിശ്വാസവും അവരുടെ നിരീക്ഷണവും തുടരുന്നു...