വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നൃ​ത്തം..! വെെറൽ കാഴ്ച
Friday, September 6, 2024 11:40 AM IST
വെ​ള്ള​ക്കെ​ട്ടും വെ​ള്ള​പ്പൊ​ക്ക​വു​മെ​ല്ലാം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും. പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​തെ ആ​ളു​ക​ൾ വീ​ടു​ക​ളി​ലോ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലോ ചു​രു​ണ്ടു കൂ​ടും. ഇ​തി​നി​ടെ വ​ലി​യ ആ​ഘോ​ഷ​ദി​ന​ങ്ങ​ൾ വ​ന്നാ​ലും ആ​ർ​ക്കും സ​ന്തോ​ഷ​മു​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ, പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര ന​ഗ​ര​ത്തി​ൽ ജ​ന്മാ​ഷ്ട​മി ദി​വ​സം ക​ണ്ട​ത് ഇ​തി​ൽ​നി​ന്നു വേ​റി​ട്ട കാ​ഴ്ച​യാ​ണ്.

മു​ട്ടോ​ളം വെ​ള്ള​ത്തി​ല്‍ തെ​രു​വി​ലി​റ​ങ്ങി​യ യു​വ​തീ​യു​വാ​ക്ക​ള്‍ ആ​വേ​ശ​ത്തോ​ടെ ഗ​ർ​ബ നൃ​ത്തം ച​വി​ട്ടി. ന​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​രാ​ൻ വ​ലി​യ ശ​ബ്ദ​ത്തി​ല്‍ പാ​ട്ടു​ക​ൾ. ബ​ലൂ​ണു​ക​ളും മ​റ്റും കെ​ട്ടി തെ​രു​വു​ക​ൾ അ​ല​ങ്ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പെ​ട്ടെ​ന്നു​ത​ന്നെ വൈ​റ​ലാ​യി.

ന​ർ​ത്ത​ക​ർ പാ​ട്ടി​നൊ​പ്പി​ച്ചു സ്വ​യം മ​റ​ന്നു നൃ​ത്തം ചെ​യ്യു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​നും സ​ന്തോ​ഷി​ക്കാ​നു​മു​ള്ള ആ​ളു​ക​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ ആ​വോ​ളം പ്ര​ശം​സി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.