പത്ത് മാസത്തിനുള്ളില്‍ രണ്ടാമതും ഗര്‍ഭിണി; 'വേറിട്ട" മൂന്ന് കുട്ടികള്‍
Monday, September 2, 2024 11:12 AM IST
അമ്മ ആവുക എന്നത് മിക്ക സ്ത്രീകളുടെയും വലിയ മോഹമാണ്. ചിലര്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കും. ചില അമ്മമാര്‍ക്ക് രണ്ടിലധികം മക്കളാണ് ഒരേ സമയം ജനിക്കുക. അത് വലിയ കൗതുകവും ആനന്ദവും ഉളവാക്കാറുണ്ട്.
എന്നാല്‍ ഓസ്ട്രേലിയന്‍ സ്വദേശിനിയായ സരിറ്റ ഹോളണ്ട് എന്ന സ്ത്രീയുടെ ഗര്‍ഭധാരണം ഇതിലൊക്കെ വ്യത്യസ്തമായിരുന്നു. കാരണം 10 മാസത്തിനുള്ളില്‍ മൂന്ന് മക്കള്‍ക്കാണ് അവര്‍ ജന്മം നല്‍കിയത്. എന്നാല്‍ ഒറ്റ പ്രസവത്തിലല്ല ഇത്.
സ്റ്റീവി എന്ന പെണ്‍കുഞ്ഞിനാണ് സരിറ്റ ആദ്യം ജന്മം നല്‍കിയത്. സ്റ്റീവിയ്ക്ക് 10 ആഴ്ച പ്രായമായപ്പോഴാണ് സരിറ്റ രണ്ടാമതും ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. പരിശോധനയില്‍ അത് ഇരട്ടകുട്ടികളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാല്‍ 30 ആഴ്ചയും അഞ്ച് ദിവസവും പിന്നിട്ടപ്പോഴേക്കും അവര്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്കി.മാസം തികയാതെയായിരുന്നു സരിറ്റ ഇവരെ പ്രസവിച്ചത്. കിപ്പ്, ബോവി എന്നിങ്ങനെയാണ് ആണ്‍കുട്ടികള്‍ക്ക് പേര് നല്‍കിയത്.
തന്റെ 28-ാമത്ത വയസിലാണ് ഈ മെല്ബണ്കാരി ഇത്തരത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മക്കള്‍ക്കൊക്കെ 13 വയസായെന്ന് ഈ 41 കാരി പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ അവര്‍ തന്റെ കുട്ടികളുടെ ചിത്രം നെറ്റിസണ്സുമായി പങ്കുവയ്ക്കുകയുണ്ടായി. നിരവധിപേര്‍ അവരെ അനുമോദിച്ച് രംഗത്തെത്തി.