വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സ്പേ​സ് ബ​ലൂ​ൺ
Wednesday, August 21, 2024 12:47 PM IST
വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സ്പേ​സ് ബ​ലൂ​ണു​മാ​യി സൗ​ദി അ​റേ​ബ്യ. സെ​പ്റ്റം​ബ​റി​ൽ ഇ​തി​ന്‍റെ അ​ന്തി​മ​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തും. എ​ട്ട് യാ​ത്രി​ക​രും പൈ​ല​റ്റു​മ​ട​ക്കം ഒ​മ്പ​ത് പേ​ർ​ക്ക് ബ​ലൂ​ണി​ൽ യാ​ത്ര ചെ​യ്യാ​നാ​വും. 35 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ബ​ലൂ​ൺ എ​ത്തും.

അ​വി​ടെ​നി​ന്നു ഭൂ​മി​യെ നോ​ക്കി​ക്കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് സാ​ധി​ക്കും. ഒ​രാ​ൾ​ക്ക് 1.38 കോ​ടി​യോ​ളം രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


സ്പാ​നി​ഷ് സ്റ്റാ​ർ​ട്ട​പ്പാ​യ ഹാ​ലോ സ്പേ​സാ​ണ് ബ​ലൂ​ൺ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്‌. സൗ​ദി അ​റേ​ബ്യ​യു​ടെ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്‌​പേ​സ് ആ​ൻ‌​ഡ് ടെ​ക്‌​നോ​ള​ജി ക​മ്മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദൗ​ത്യം.

യാ​തൊ​രു​വി​ധ മ​ലീ​നി​ക​ര​ണ​വു​മി​ല്ലാ​ത്ത പ​രീ​ക്ഷ​ണ ദൗ​ത്യ​ത്തി​ൽ സു​ര​ക്ഷ​യ്ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നു ഹാ​ലോ സ്പേ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.