ചൈനയിലെ "ഗര്‍ഭമുളള കാറുകള്‍'; കാരണം ഇതാണ്...
Monday, August 12, 2024 11:29 AM IST
നമ്മുടെ വാഹനവിപണിയില്‍ നിത്യേന നിരവധി വേറിട്ട മോഡല്‍ കാറുകള്‍ എത്താറുണ്ടല്ലൊ. കിട മത്സരം നിമിത്തം നിരത്തുകളില്‍ പല വിലയിലും പല ആകൃതിയിലുമുള്ള കാറുകള്‍ കാണാന്‍ കഴിയും. വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം അത് സന്തോഷകരമാണുതാനും.
എന്നാല്‍ അടുത്തിടെ ചെെനിയില് നിന്നും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട കാറുകൾ കൗതുകകരമായിരുന്നു. "ഗര്‍ഭമുളള കാറുകള്‍' എന്നാണ് നെറ്റിസണ്‍സ് ഇവയെ വിശേഷിപ്പിച്ചത്. അതിനു കാരണം ഈ കാറുകളുടെയെല്ലാം മുന്‍വശം പെരുകിയാണ് കാണപ്പെട്ടത്.
എന്നാല്‍ ഈ കാറുകള്‍ പ്രത്യേക മോഡലുകളൊന്നുമല്ല. ഒരു ഓഡി മോഡല്‍ ഉള്‍പ്പെടെ വിവിധ കമ്പനികളുടെ വാഹനങ്ങളിൽ ഈ ബള്‍ജിംഗ് കാണാം. ഈ ബള്ഗിംഗിന്റെ കാരണം താപനില വ്യതിയാനമാണ്. കടുത്ത ചൂടിനാല്‍ പെയിന്റ് വികസിക്കുകയും ഒരു ബള്‍ഗിംഗ് പ്രഭാവം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു.
കാഴ്ചയുടെ കൗതുകം നിമിത്തം നമുക്കത് ഗര്‍ഭമായി തോന്നും. പ്രാദേശികമായി നിര്‍മിച്ച കാറുകളില്‍ മാത്രമേ ഇത്തരം ആഘാതം ദൃശ്യമാകൂ എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.