ബണ്‍ തൊപ്പി ധരിച്ച തീവണ്ടിയാത്രക്കാരന്; വിചിത്രമായ കാഴ്ച
Sunday, August 11, 2024 1:02 PM IST
ആളുകള്‍ വ്യത്യസ്തമായ വസ്ത്രധാരണങ്ങള്‍ നടത്താറുണ്ടല്ലൊ. ചിലര്‍ സ്വന്തമായ ഒരു സ്റ്റെെല്‍ തീര്‍ക്കും. അത് പലരിലും കൗതുകം ജനിപ്പിക്കും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി കാഴ്ചകള്‍ നമുക്ക് മുന്നില്‍ എത്തുന്നു.
നമ്മുടെ നാട്ടിലേതും വെറെെറ്റി ലുക്കുകള്‍ പരീക്ഷിക്കുന്നവരാണ് പുറം രാജ്യത്തുള്ളവര്‍. ഇപ്പോഴിതാ വേറിട്ടൊരു തൊപ്പിക്കാരന് നെറ്റസിണ്സിന്റെ ശ്രദ്ധ കവരുന്നു.
ന്യൂയോര്‍ക്ക് സിറ്റി സബ്വേയിലാണ് സംഭവം. ലെക്സിംഗ്ടണ്‍ അവന്യൂ ലൈനില്‍ ആളുകള്‍ മെട്രൊ ട്രെയിനില്‍ കയറിയപ്പോള്‍ അവര്‍ക്കിടയിലായി വേറിട്ടൊരാള്‍ നിന്നു. കാരണം അയാളുടെ തലയില്‍ തൊപ്പിയായി ഉണ്ടായിരുന്നത് ബണ്‍ ആയിരുന്നു.
വിഗ്ഗോ മറ്റൊ ആണെന്ന് ആദ്യം തോന്നുമെങ്കിലും അതായിരുന്നില്ല. സഹയാത്രികന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആ തൊപ്പി ഒരു റൊട്ടി ബണ്‍ ആണെന്ന് വ്യക്തം. ഓഗസ്റ്റില്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ നിരവധി കമന്റുകളെത്തി. "സ്റ്റെെല്‍ നല്ലതാണ് പക്ഷെ അന്നം അമൂല്യമാണ്' എന്നാണൊരാള്‍ കുറിച്ചത്.